ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

വിദേശ വിദ്യാര്‍ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കാൻ കാനഡ

ഒട്ടാവ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.

രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം.

വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം.

പുതിയ നിബന്ധനകൾ ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ സാരമായി ബാധിക്കും.

രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം ഏറെ സഹായകരമാണ്. എന്നാൽ, അവസരം മുതലെടുക്കുന്നവരുടെ എണ്ണം കുറവല്ല, ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും നടപടിയിലേക്ക് കടക്കാൻ ഇതാണ് കാരണമെന്നും ട്രൂഡോ വിശദീകരിച്ചു.

ഇമിഗ്രേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം 2023-ൽ 5,09,390 പേർക്കാണ് കാനഡ വിദ്യാഭ്യാസ പെർമിറ്റ് നൽകിയത്. 2024 -ൽ ആദ്യ ഏഴ് ആഴ്ചകളിൽ മാത്രം 1,75,920 പേർക്കാണ് സ്റ്റഡി പെർമിറ്റ് നൽകിയിട്ടുള്ളത്.

2025-ൽ വിദ്യാഭ്യാസ പെർമിറ്റിന്റെ എണ്ണം 4,37,000 ആയി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.

X
Top