Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

3 ലക്ഷം വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ

2022-23 സാമ്പത്തിക വര്‍ഷം 3,00,000 വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കവുമായി കാനഡ. ഇതില്‍ നല്ലൊരുഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യയാണ് ഇപ്പോഴുള്ളത്.

പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇറക്കിയ അറിയിപ്പിലുണ്ട്.

ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്‌ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്.

താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്‌സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.

നിലവില്‍ കാനഡയില്‍ താമസിക്കുന്നവരും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകള്‍ക്കാണ് ഇളവ് ബാധകമാവുക എന്നും റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഓഫ് കാനഡ (ഐആര്‍സിസി) അധികൃതര്‍ അറിയിച്ചു.

ഇവര്‍ പുതിയ താല്‍ക്കാലിക, പെര്‍മെന്റ് റസിഡന്‍സ്‌നായി കാനഡയില്‍ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവര്‍ ആയിരിക്കണം. മാത്രമല്ല ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്‌സാം പാസായവരും, ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്.

ഇളവ് 2024 ഒക്ടോബര്‍ ആറുവരെ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

X
Top