ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വീടു വാങ്ങൽ എളുപ്പമാക്കാനുള്ള കാനഡയുടെ പുതിയ നീക്കം രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് വലിയ ഉത്തേജനം

ആദ്യഭവനം സ്വന്തമാക്കാൻ പൗരന്മാരെ സഹായിക്കുന്നതിലൂടെ രാജ്യത്തേക്കുള്ള കുടിയേറ്റം ശക്തമാക്കാൻ നീക്കവുമായി കനേഡിയൻ സർക്കാർ. രാജ്യത്ത് തങ്ങളുടെ ആദ്യഭവനം സ്വന്തമാക്കാൻ ഒരുങ്ങുന്ന പൗരന്മാർക്കായി പുതുതായി പ്രഖ്യാപിച്ച ‘ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട്’, പ്രവാസികൾക്ക് ഉൾപ്പെടെ, കാനഡയിൽ സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഈ സ്‌പെഷ്യൽ ഹോം സേവിംഗ്‌സ് അക്കൗണ്ടിൽ, 15 വർഷ കാലാവധിയിൽ, ഒരു വർഷം പരമാവധി 8000 ഡോളർ (40000 ഡോളർ ആജീവനാന്ത പരിധിയിൽ) ഡൗൺ പേയ്മെന്റ് ഇനത്തിൽ ഹോം ലോൺ ഉപയോക്താക്കൾക്ക് നിക്ഷേപിക്കാൻ കഴിയും. ഇങ്ങനെ നിക്ഷേപിക്കുന്ന തുകക്ക് പൂർണമായി ആദായ നികുതി ഇളവ് ലഭിക്കുകയും ചെയ്യും. ആവശ്യം വരുമ്പോൾ ഈ തുക പിൻവലിക്കാം.

2023 ഏപ്രിൽ 1 മുതൽ ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട് കാനഡയിലെ 7 ധനകാര്യ സ്ഥാപനങ്ങൾ ലഭ്യമാക്കിത്തുടങ്ങി. കൂടുതൽ ധനകാര്യ സ്ഥാപനങ്ങളിൽ ഈ സൗകര്യം വൈകാതെ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ഭവന നിർമാണ മേഖലയുടെ കുതിപ്പിന് വഴിതെളിക്കുന്നതാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. ഡിമാൻഡ് ഉയരുന്നതിനനുസൃതമായി നിർമാണ കമ്പനികൾക്ക് വേണ്ടത്ര തൊഴിലാളികളെ ലഭ്യമാകുന്നെന്ന് ഉറപ്പ് വരുത്താനാണ് ഇനി സർക്കാർ ശ്രദ്ധിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇതിലേക്കായി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

  • ഭവന നിർമാണ മേഖലയിൽ പരിചയ സമ്പത്തുള്ള കൂടുതൽ തൊഴിലാളികൾക്ക് എക്സ്പ്രസ് എൻട്രി വഴി പിആർ ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു
  • വാണിജ്യ, വ്യാപാര മേഖലയിൽ പരിചയ സമ്പത്ത് ഉള്ളവർക്ക് മുൻഗണന നൽകി 1500 പേർക്ക് എക്സ്പ്രസ് എൻട്രി വഴി പിആർ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ഭവന നിർമ്മാണ മേഖലയുടെ കുതിപ്പിന് വഴിതെളിക്കുന്ന പുതിയ നയ തീരുമാനങ്ങളിലൂടെ കൂടുതൽ പേർക്ക് ഭവനങ്ങൾ പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അതിനനുസൃതമായി ഈ മേഖലയ്ക്ക് വേണ്ട വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കാനഡയുടെ പുതിയ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. പുതിയ എക്സ്പ്രസ് എൻട്രി സ്പെഷ്യൽ പിആർ ക്യാറ്റഗറി വഴി കാർപെന്റർമാർ, പ്ലംബർമാർ , മേസ്തിരിമാർ തുടങ്ങി ഭവന നിർമ്മാണ മേഖലയിലെ വ്യത്യസ്ത തലങ്ങളിൽ പരിചയസമ്പത്തുള്ളവർക്ക് രാജ്യത്ത് പിആർ ലഭിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top