കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

മുൻ പഠന പ്രോഗ്രാമിൽ കോർ സബ്ജക്ടുകളിൽ അപേക്ഷകന് കുറഞ്ഞ ഗ്രേഡെങ്കിൽ സ്റ്റഡി പെർമിറ്റ് നിരസിക്കുന്നതിൽ അന്യായമില്ലെന്ന് കനേഡിയൻ ഫെഡറൽ കോടതി

ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള 23 വയസുകാരൻ കാനഡയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഈ സുപ്രധാന വിധി. സ്റ്റഡി പെർമിറ്റ് അപേക്ഷ നിരസിച്ച ഐആർസിസി വിസ ഓഫീസറുടെ തീരുമാനത്തിൻ്റെ സാധുത അവലോകനം ചെയ്ത കോടതി അന്തിമ വിധി പറഞ്ഞു.

അപേക്ഷകൻ 2020-ൽ മുംബൈ സർവകലാശാലയിൽ മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദം നേടി. 2021-ൽ, കാനഡോർ കോളേജിൽ സംരംഭകത്വ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നേടാൻ സ്റ്റഡി പെർമിറ്റിനായി അപേക്ഷിച്ചു.

അപേക്ഷയ്‌ക്കൊപ്പം ട്രാൻസ്‌ക്രിപ്റ്റുകളും നിലവിലെ തൊഴിലുടമയിൽ നിന്നുള്ള ശുപാർശ കത്തും സമർപ്പിച്ചു. കാനഡോർ കോളേജ് ഈ അപേക്ഷ സ്വീകരിച്ചു. നിർദിഷ്ട കോഴ്സ് പഠിക്കാൻ യോഗ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തു.

എന്നാൽ കാനഡയിൽ പ്രസ്തുത കോഴ്സ് പഠിക്കുന്നതിന് ആവശ്യമായ അക്കാദമിക് പ്രാവീണ്യം അപേക്ഷകൻ പ്രകടിപ്പിച്ചില്ല എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ വിസ ഓഫീസർ അദ്ദേഹത്തിന്റെ പഠന അനുമതിക്കുള്ള അപേക്ഷ നിരസിച്ചു.

അപേക്ഷകൻ നൽകിയ അക്കാദമിക് രേഖകളിൽ നിന്ന് തൊട്ടു മുൻപു പൂർത്തിയാക്കിയ കോഴ്സിൽ ശരാശരിയിൽ താഴെ മാർക്ക് ആയിരുന്നെന്ന് ബോധ്യപ്പെട്ടു.

പ്രത്യേകിച്ച് പ്രധാന വിഷയങ്ങളിൽ. അതിനാൽ കാനഡയിൽ അപേക്ഷകൻ തിരഞ്ഞെടുത്ത പഠന പരിപാടി യുക്തിരഹിതമാണെന്ന നിഗമനത്തിൽ ഓഫീസർ എത്തിച്ചേർന്നു. ഇത് കോടതി ശരിവച്ചു.

അതോടൊപ്പം ഒരു കനേഡിയൻ ഹയർ എജ്യുക്കേഷൻ സ്ഥാപനം വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയിട്ടും ഒരാളുടെ ഗ്രേഡുകൾ വളരെ കുറവായി നിർണ്ണയിച്ചത് എന്തുകൊണ്ടാണെന്ന് വിസ ഓഫീസർ വിശദീകരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

X
Top