
കാനറാ ബാങ്ക് ഡെബിറ്റ് കാര്‍ഡിന്റെ പ്രതിദിന ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവയുടെ പ്രതിദിന പരിധിയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ പരിധി ഉടനടി പ്രാബല്യത്തില്‍ വരും.
ക്ലാസിക് ഡെബിറ്റ് കാര്‍ഡിന്റെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി 40,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി. പോയിന്റ് ഓഫ് സെയില്‍ പരിധി പ്രതിദിനം 1,00,000 രൂപയില്‍ നിന്നും 2,00,000 ലക്ഷം രൂപയായും ഉയര്‍ത്തി.
എന്‍ എഫ് സി(കോണ്‍ടാക്റ്റലെസ്സ്) സംവിധാനമുള്ള കാര്‍ഡുകള്‍ക്ക് വര്‍ധന ബാധകമാകില്ല. അത്തരം കാര്‍ഡുകളുടെ പരിധി പ്രതിദിനം 25,000 രൂപയായി തുടരും. എന്‍എഫ്‌സി മുഖേന ഒറ്റ തവണ 5,000 രൂപ വീതം ദിവസം അഞ്ചു ഇടപാടുകളാണ് നടത്താന്‍ സാധിക്കുക.
കാര്‍ഡ് ഇടപാടുകളുടെ സുരക്ഷയ്ക്കായുള്ള ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്‍ഡുകളുടെ ആഭ്യന്തര ഉപയോഗത്തിന് മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളു.
എടിഎം, ബ്രാഞ്ച്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് കാര്‍ഡിന്റെ പരിധി സ്വിച്ച് ഓണ്‍/ഓഫ് ചെയ്ത് നിശ്ചയിക്കാനും സൗകര്യമുണ്ട്.