ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് (NS:CNBK) 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 120% ലാഭവിഹിതം പ്രഖ്യാപിച്ചു.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 12 രൂപയാണ് ബാങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം. 21-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ് വിതരണം.

റെക്കോര്‍ഡ് തീയതി ജൂണ്‍ 14. പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് കാനറ ബാങ്ക് ഓഹരി. ബാങ്കിന്റെ 3.75 കോടി ഇക്വിറ്റി ഷെയറുകളാണ് അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്. അതായത് 3,75,97,600 ഓഹരികള്‍.

മൊത്തം മൂല്യം 1177.55 കോടി രൂപ. കാനറ ബാങ്കിന്റെ അറ്റാദായം വര്‍ഷാടിസ്ഥാനത്തില്‍ 90.5% കുത്തനെ ഉയര്‍ന്ന് 3,174.74 കോടി രൂപയായിട്ടുണ്ട്.

X
Top