Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കനറാ ബാങ്കിന് 4104 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കനറാ ബാങ്ക് 4104 കോടി രൂപയുടെ അറ്റാദായം നേടി. 12.25 ശതമാനമാണ് വർധനവ്.

ബാങ്കിന്റെ ആകെ ബിസിനസ് 9.30 ശതമാനം വളർച്ചയോടെ 24.19 ലക്ഷം കോടി രൂപയിലെത്തി. ഡിസംബർ മാസത്തെ കണക്കനുസരിച്ച്, 13.69 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.49 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്.

നിക്ഷേപങ്ങളിൽ 8.44 ശതമാനവും വായ്പകളിൽ 10.45 ശതമാനവുമാണ് വാർഷിക വളർച്ച. മൊത്ത നിഷ്ക്രിയ ആസ്തികളിൽ മുൻവർഷത്തെ ഇതേ പാദത്തിലെ 4.39 ശതമാനത്തിൽ നിന്നും 3.34 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു.

അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.32 ശതമാനത്തിൽനിന്ന് 0.89 ശതമാനമായി കുറഞ്ഞു. ഡിസംബറിലെ കണക്കുപ്രകാരം, കനറാ ബാങ്കിന് രാജ്യത്തുടനീളം 9816 ശാഖകളും 9715 എടിഎമ്മുകളുമുണ്ട്.

X
Top