ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വായ്പാ നിരക്ക് കുത്തനെ കൂട്ടി കാനറ ബാങ്ക്

ദില്ലി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിൽ വരും.

കാനറ ബാങ്ക് എംസിഎൽആർ

ഒരു രാത്രി മുതൽ 1 മാസം വരെയുള്ള എംസിഎൽആർ 7.50 ശതമാനമായിരിക്കും, 3 മാസത്തെ എംസിഎൽആർ 7.85 ശതമാനവും ആറ് മാസത്തെ എംസിഎൽആർ 8.20 ശതമാനവുമായിരിക്കും. ഒരു വർഷത്തെ എംസിഎൽആർ 8.35 ശതമാനവുമാണ്.

ബാങ്കിന്റെ നിലവിലുള്ള വായ്പക്കാർക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരിക്കും എം‌സി‌എൽ‌ആർ അധിഷ്‌ഠിത പലിശ നിരക്കിലേക്ക് മാറാൻ തയ്യാറുള്ള കടം വാങ്ങുന്നവർക്ക് ശാഖയുമായി ബന്ധപ്പെടാം, എന്ന് കാനറാ ബാങ്ക് അറിയിച്ചു.

അതേസമയം, 2023 ഫെബ്രുവരി 3 മുതൽ ചില നോൺ-ക്രെഡിറ്റ്, നോൺ-ഫോറെക്‌സ് അനുബന്ധ സേവനങ്ങൾക്കുള്ള സേവന നിരക്കുകൾ കാനറ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ചെക്ക് റിട്ടേൺ, ഇസിഎസ് ഡെബിറ്റ് റിട്ടേൺ ചാർജുകൾ, ശരാശരി മിനിമം ബാലൻസ്, ശരാശരി പ്രതിമാസ മിനിമം ബാലൻസ് പരിപാലിക്കാത്തത്, ലെഡ്ജർ ഫോളിയോ ചാർജുകൾ, ഇന്റർനെറ്റ് & മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ എന്നിവയുടെയും നിരക്കുകൾ ഉയരും.

1000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. മൊബൈൽ നമ്പർ/ ഇ-മെയിൽ/ വിലാസം മാറ്റുന്നതിന് ചാർജുകൾ ബാധകമായിരിക്കും.

കാനറ ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, എടിഎം വഴി പ്രതിമാസം നാല് തവണ പണം പിൻവലിക്കലുകൾ സൗജന്യമാണ്. പ്രതിമാസം നാളിൽ കൂടുതൽ തവണ പിൻവലിച്ചാൽ ഓരോ പിൻവലിക്കലിലും അഞ്ച് രൂപയും ഒപ്പം ജിഎസ്ടിയും എന്ന നിരക്കിൽ സേവന നിരക്ക് ഈടാക്കും.

X
Top