Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ബോണ്ട് ഇഷ്യുവിലൂടെ 2000 കോടി രൂപ സമാഹരിച്ച് കാനറ ബാങ്ക്

ഡൽഹി: ബോണ്ട് ഇഷ്യുവിലൂടെ 2000 കോടി രൂപ സമാഹരിച്ച് പ്രമുഖ പൊതു മേഖല ബാങ്കായ കാനറ ബാങ്ക്. ബേസൽ III കംപ്ലയന്റ് ടയർ II ബോണ്ടുകളിലൂടയാണ് വായ്പാ ദാതാവ് ധന സമാഹരണം നടത്തിയത്. 2022 ഓഗസ്റ്റ് 25-നാണ് 2000 കോടിയുടെ ടയർ II ബോണ്ടുകൾ ഇഷ്യൂ ചെയ്‌തത്‌.

ഇതിലൂടെ ബാങ്കിന് ലഭിച്ച മൊത്തം ബിഡ് തുക 8932 കോടി രൂപയാണ്. കൂടാതെ 7.48 ശതമാനം കൂപ്പൺ നിരക്കിലാണ് ഈ ബോണ്ടുകളുടെ ഇഷ്യു നടന്നത്. ഈ സമാഹരിച്ച മൂലധനം വളർച്ചാ ആവശ്യകതകൾ നിറവേറ്റുന്നതിനായി ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം വർധിപ്പിക്കാൻ സഹായിക്കും. 2021 ഡിസംബറിൽ 7.09 ശതമാനം കൂപ്പൺ നിരക്കിൽ 2,500 കോടി രൂപ സമാഹരിച്ചതായിരുന്നു ടയർ II ബോണ്ടുകൾ വഴിയുള്ള ബാങ്കിന്റെ അവസാന മൂലധന സമാഹരണം.

കാനറ ബാങ്കിന്റെ നിർദിഷ്ട ടയർ II ബോണ്ട് ഇഷ്യുവിന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ AAA റേറ്റിംഗ് നൽകിയിരുന്നു. 2022 ജൂൺ 30 ലെ കണക്കനുസരിച്ച് കാനറ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.91 ശതമാനമാണ്. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ 9,000 കോടി രൂപ വരെ സമാഹരിക്കാൻ അനുമതിയുണ്ട്.

X
Top