
മുംബൈ: ഗിഫ്റ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഐഎഫ്എസ്സിഎ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നതിന് ഗിഫ്റ് എസ്ഇഎസ്‌ഡിൽ നിന്ന് കരാർ ലഭിച്ചതായി കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ് അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരി 2.07% ഉയർന്ന് 162.80 രൂപയിലെത്തി.
150.72 കോടി രൂപയാണ് നിർദിഷ്ട കരാറിന്റെ മൂല്യം. ഉയർന്ന വളർച്ചാ ബിസിനസുകളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ പുതിയ ഓർഡർ സഹായിക്കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ കത്യാൽ പറഞ്ഞു. ഈ ഓർഡറുകളുടെ വരവ്, നിലവിലുള്ള ഓർഡർ ബുക്കിനൊപ്പം വരും പാദങ്ങളിൽ മികച്ച വളർച്ച കൈവരിക്കാൻ ആത്മവിശ്വാസം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ്. ഇത് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻസ്റ്റിറ്റ്യൂഷണൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. കമ്പനിക്ക് മുംബൈയ്ക്ക് പുറമെ, എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.