ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ധനക്കമ്മി കുറയ്ക്കാൻ മൂലധന ചെലവിടലിലെ വർധന കേന്ദ്രസർക്കാർ മന്ദഗതിയിലാക്കിയേക്കും

ന്യൂഡൽഹി: നിർദിഷ്ട സാമ്പത്തിക ഏകീകരണ പദ്ധതിയുമായി ബന്ധപ്പെടുത്തി ചെലവ് പുനഃക്രമീകരിക്കുന്നതിനായി 2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ മൂലധനച്ചെലവിലെ വർദ്ധനവിന്റെ വേഗത കുറയ്ക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയം ചർച്ചകൾ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ധനക്കമ്മി നടപ്പുവർഷത്തെ 5.9% ബജറ്റിൽ നിന്ന് FY26-ഓടെ ജിഡിപിയുടെ 4.5% ആയി കുറയ്ക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയിൽ സർക്കാർ 2025 സാമ്പത്തീക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരാകും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റിനോട് അടുപ്പിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ ഇടിയോട് പറഞ്ഞു.

2022 സാമ്പത്തീക വര്ഷം മുതൽ സർക്കാർ അതിന്റെ മൂലധനച്ചെലവ് (കാപെക്‌സ്) പ്രതിവർഷം 24% മുതൽ 39% വരെ വർധിപ്പിച്ചിട്ടുണ്ട്, ഇത് റവന്യൂ ചെലവിലെ വർദ്ധനവിന് മുകളിലാണ്. 2024 ബജറ്റ് മുൻ വർഷത്തെ അപേക്ഷിച്ച് 35.9% വർദ്ധനയോടെ 10 ലക്ഷം കോടി രൂപയുടെ മൂല്യമാണ് മൂലധനച്ചെലവ് ഉയർത്തിയത്.
റവന്യൂ ചെലവ് ചുരുക്കാനുള്ള പരിമിതമായ ഇടം കണക്കിലെടുത്ത്, ക്യാപെക്‌സ് വർധന നിരക്ക് കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായേക്കാം എന്നാണ് റിപ്പോർട്ടുകൾ.

വളർച്ചാ വേഗതയെ തടസ്സപ്പെടുത്താതെ ബജറ്റ്  മൂലധനച്ചെലവ് വെട്ടിക്കുറയ്‌ക്കാൻ ഇടം നൽകുന്നതിലൂടെ, അടുത്ത സാമ്പത്തിക വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിലെ വർധനവ് ശക്തിപ്പെടുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

X
Top