രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നടപ്പ് വര്‍ഷത്തെ കാപക്‌സ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം അധികം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂലധനച്ചെലവ്  1.71 ലക്ഷം കോടി രൂപയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിലധികം അധികമാണിത്. ആര്‍ബിഐ ബുള്ളറ്റിനില്‍ ജീവനക്കാരെഴുതിയ ലേഖനത്തിലാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.

 ഉല്‍പാദന മേഖലയുടെ ശേഷി വിനിയോഗം മെച്ചപ്പെടുത്തല്‍, ക്രെഡിറ്റ് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത്, ഉപഭോക്തൃ വികാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് കാപെക്‌സ് ചക്രത്തെ സഹായിക്കുന്നത്.ശ്രേയ ഭാന്‍, രാജേന്ദ്ര എന്‍ ചവാന്‍, രാജേഷ് ബി കവിത എന്നിവരുടെ ലേഖനം പറഞ്ഞു. ഊര്‍ജ്ജം, ടെലികോം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സംഭരണം, ജല മാനേജ്‌മെന്റ്, പ്രത്യേക സാമ്പത്തിക മേഖല, വ്യാവസായിക, ബയോടെക്, ഐടി പാര്‍ക്ക്, റോഡുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് 2022-23 ല്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്.

മൊത്തം ചെലവിന്റെ 60 ശതമാനവും ഈ മേഖലകളിലായിരുന്നു. പുറമെ,മെറ്റല്‍, ലോഹ ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണം, തുണിത്തരങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ മികച്ച നിക്ഷേപം നേടി.
2.66 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് പദ്ധതി ചെലവില്‍ 547 പദ്ധതികള്‍ക്ക് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിച്ചു, റിപ്പോര്‍ട്ട് അറിയിക്കുന്നു.

മൊത്തം പദ്ധതി ചെലവിന്റെ 33 ശതമാനം കഴിഞ്ഞവര്‍ഷം തന്നെ ചെലവഴിച്ചു. 34.7 ശതമാനം 2024 സാമ്പത്തികവര്‍ഷത്തിലും 24.8 ശതമാനം അടുത്ത വര്‍ഷത്തിലും ഉപയോഗിക്കും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍  മൊത്തം പദ്ധതി ചെലവില്‍ 57.2 ശതമാനം നേടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top