Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ശ്രീ ഗ്രൂപ്പ് കമ്പനികളെ ഏറ്റെടുക്കാൻ കാപ്രി ഗ്ലോബൽ

മുംബൈ: ശ്രീ ഗ്രൂപ്പ് കമ്പനികളുടെ വായ്പക്കാർ കാപ്രി ഗ്ലോബൽ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ ഒരു പ്രോസ്പെക്റ്റീവ് റെസല്യൂഷൻ അപേക്ഷകനായി ഉൾപ്പെടുത്താനുള്ള പ്രമേയം പാസാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കാപ്രി ഗ്ലോബൽ ഹോൾഡിംഗ്‌സിനെ കൂടെ ഉൾപ്പെടുന്നതോടെ ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് എന്നിവയെ സ്വന്തമാക്കാനുള്ള യോഗ്യരായ അപേക്ഷകരുടെ എണ്ണം 15 ആയി ഉയരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ശ്രീ ഗ്രൂപ്പ് കമ്പനികളുടെ അഡ്മിനിസ്ട്രേറ്ററായ രജനിഷ് ശർമ്മ സെപ്റ്റംബർ അവസാനത്തോടെ കമ്പനികൾക്കായി വീണ്ടും താൽപ്പര്യ പ്രകടനങ്ങൾ ക്ഷണിച്ചിരുന്നു. അതേസമയം കാപ്രി ഗ്ലോബൽ ഒക്ടോബർ 14 ന് ഇഒഐ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സമയപരിധിക്ക് ശേഷം ഇഒഐ സമർപ്പിച്ചതിനാൽ, കാപ്രിയെ ഉൾപ്പെടുത്തുന്നതിന് സിഒസിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഓഹരി വിപണിയിൽ ലിസ്റ്റുചെയ്തിട്ടുള്ള കമ്പനിയാണ് കാപ്രി ഗ്ലോബൽ ഹോൾഡേഴ്‌സ്. അതേസമയം ഒരു വർഷം മുമ്പാണ് ശ്രീ ഗ്രൂപ്പ് കമ്പനികൾ കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിൽ പ്രവേശിച്ചത്.

X
Top