മുംബൈ: പോയ വർഷം റെക്കോർഡ് വിൽപന സ്വന്തമാക്കി കാർ വിപണി. 8.3% വർധനയോടെ 41.08 ലക്ഷം കാറുകളാണ് 2023ൽ വിറ്റത്.
2022ൽ 37.92 ലക്ഷം. വിൽപനയിൽ പകുതിയിലേറെയും എസ്‌യുവികളാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ വിൽപനയും 2023ൽ റെക്കോർഡ് നിലവാരം തൊട്ടു.
മാരുതിയുടെ ഒരു വർഷത്തെ വിൽപന ആദ്യമായി 20 ലക്ഷം യൂണിറ്റ് കടന്നു. ഹ്യുണ്ടായുടെ ഇന്ത്യയിലെ ആഭ്യന്തര വിൽപന ആദ്യമായി 6 ലക്ഷം യൂണിറ്റ് കടക്കുകയും ചെയ്തു.
ടാറ്റ വിറ്റത് 5.53 ലക്ഷം യൂണിറ്റാണ്. ടൊയോട്ട 2.33 ലക്ഷം. എംജി മോട്ടോർ 56,902.