ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കേരളത്തിൽ കാർ വിൽപനയിൽ 30% വർധന

തൃശൂർ: ഓണം കേരളത്തിലെ കാർ വിപണിക്കു നേടിക്കൊടുത്തത് ഏകദേശം 30% അധിക വിൽപന. സാധാരണ മാസങ്ങളിൽ ശരാശരി 16,000 കാർ വിൽക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞമാസം ഇരുപതിനായിരത്തിലേറെ കാർ വിറ്റു. ഓണം വിൽപന സെപ്റ്റംബർ ആദ്യത്തേക്കും നീണ്ടിട്ടുണ്ട്.

കേരളത്തിൽ വിൽക്കുന്ന കാറുകളിൽ പകുതിയും മാരുതി സുസുകിയുടേതാണ്. കമ്പനിക്ക് ഓണക്കാലത്ത് 27% വിൽപന കൂടി. ചെറിയ ഹാച്ച്ബാക്ക് മുതൽ എസ്‌യുവി വരെ മിക്ക വിഭാഗങ്ങളിലും മികച്ച വിൽപനയാണ് ഓണക്കാലത്തുണ്ടായത്.

ടാറ്റ മോട്ടോഴ്സിന്, മുൻ മാസങ്ങളിലെക്കാൾ 25–30% വിൽപന കൂടിയതായി മാർക്കറ്റിങ് മേധാവി വിനയ് പന്ത് പറഞ്ഞു. പുതിയ മോഡലുകൾ എത്തിയതുവഴിയുണ്ടായ ഉണർവും വായ്പ കിട്ടാൻ എളുപ്പമായതും ജനം കൂടുതൽ വിനോദയാത്ര ചെയ്യാൻ തുടങ്ങിയതും വിപണിക്ക് ഗുണകരമായി.

മുൻ മാസത്തെ അപേക്ഷിച്ച് ഹ്യുണ്ടായ്ക്ക് 35 ശതമാനത്തോളം വിൽപന കേരളത്തിൽ വർധിച്ചു. മാരുതി സ്വിഫ്റ്റ്, വാഗൺ ആർ, ബലേനോ എന്നിവയാണ് സംസ്ഥാനത്തെ വിൽപനയിൽ ആദ്യ 3 സ്ഥാനങ്ങളിൽ.

രാജ്യത്തു പൊതുവെയുള്ള എസ്‌യുവി തരംഗത്തിലും കേരളം ഹാച്ച്ബാക്, പ്രീമിയം ഹാച്ച്ബാക് മോഡലുകൾക്ക് മികച്ച വിൽപനയുള്ള മേഖലയായി തുടരുന്നു. സെഡാൻ വിഭാഗത്തിന് വലിയ വളർച്ചയില്ല.

ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ്, ക്യാമറ, സൺറൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകൾക്കാണു ജനപ്രീതി. എല്ലാ മോഡലുകളുടെയും ഏറ്റവുമുയർന്ന വേരിയന്റിനും അതിനു തൊട്ടുതാഴത്തെ വേരിയന്റിനുമാണ് 45–47% വിൽപന.

ചില മോഡലുകൾ കിട്ടാനുള്ള കാലതാമസം ഇപ്പോഴും കാർ വിപണിയിലുണ്ട്. രാജ്യത്തെ മറ്റു മേഖലകളിൽനിന്ന് കൂടുതൽ സ്റ്റോക്ക് കേരള വിപണിയിലേക്ക് എത്തിച്ചാണ് കമ്പനികൾ ഓണത്തിരക്ക് കൈകാര്യം ചെയ്തത്.

X
Top