ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വില വർദ്ധനയിൽ വലഞ്ഞ് കാർ വിപണി

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ബാധ്യത മറികടക്കാൻ പ്രമുഖ കാർ കമ്പനികൾ വാഹന വില ഉയർത്തിയതോടെ രാജ്യത്തെ വാഹന വിപണി കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര വാഹന കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ഹോണ്ട, ഔഡി തുടങ്ങിയവയെല്ലാം വിവിധ മോഡൽ കാറുകളുടെ വിലയിൽ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ വില വർദ്ധിപ്പിച്ചിരുന്നു.

ഇതോടെ ഉപഭോക്താക്കൾ വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റവെക്കുകയാണെന്ന് ഈ വിപണയിലുള്ളവർ പറയുന്നു.

കമ്പനികൾ വിലവർദ്ധന പ്രഖ്യാപിച്ചതോടെ കാർ വാങ്ങുന്നവരുടെ ചെലവിൽ പത്ത് ശതമാനത്തിന് മുകളിൽ വർദ്ധനയുണ്ടായെന്ന് ഡീലർമാർ പറയുന്നു.. കാർ വില കൂടിയതാേടെ നികുതി, ഇൻഷ്വറൻസ് ബാധ്യതകളും ഗണ്യമായി ഉയർന്നതാണ് ഉപഭോക്താക്കൾക്ക് തലവേദന സൃഷ്ടിക്കുന്നത്.

സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുകയാണെങ്കിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ഉപഭോഗശേഷി കുറയുകയാണെന്ന് അനലിസ്റ്റുകൾ പറയുന്നു.

ഇതോടൊപ്പം ബാങ്ക് വായ്പകളുടെ പലിശ നിരക്കിലുണ്ടായ വൻ വർദ്ധനയും അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വരുമാനത്തിലുണ്ടായ മികച്ച വർദ്ധന കണക്കിലെടുത്ത് എൻട്രി ലെവലിൽ നിന്നും ഹാച്ച്ബാഗ്, എസ്.യു.വി സെഗ്‌മെന്റുകളിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ഉപഭോക്താക്കൾക്കാണ് ഇപ്പോഴത്തെ വിലക്കയറ്റം ഏറ്റവും വലിയ തിരിച്ചടി സൃഷ്ടിക്കുന്നത്.

നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതിനാൽ വാഹന വായ്പകളുടെ പലിശ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടായ വലിയ വർദ്ധന മൂലം ഇടത്തരക്കാരും ശമ്പളക്കാരും വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവെയ്ക്കുകയാണ്. ഇതിനിടെ പ്രമുഖ കാർ നിർമ്മാതാക്കൾ വിവിധ മോഡലുകളുടെ വില ഉയർത്തിയതോടെ വിപണി കടുത്ത സമ്മർദ്ദം നേരിടുകയാണെന്ന് ഡീലർമാർ പറയുന്നു.

വിപണിയിലെ വില്പന മാന്ദ്യം മറികടക്കാൻ പ്രമുഖ കാർ ഡീലർമാർ വാഹനങ്ങൾക്ക് അത്യാകർഷമായ ഓഫറുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

വിലവർദ്ധനയെ മറികടക്കാൻ ആക്സസറീസും അധിക സർവീസും മികച്ച വായ്പാ പദ്ധതികളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനികളുടെ ശ്രമം.

X
Top