സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ അവസാന തീയതി സെപ്റ്റംബർ 30

കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്. ജൂണിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടിയത്. നേരത്തെ കാർഡ് ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂൺ 30 ആയിരുന്നു.

മൂന്നു തവണയാണ് ഇതിനു മുൻപ് കാർഡ് ടോക്കണൈസേഷന്‍ നടത്താനുള്ള തീയതികള്‍ നീട്ടി വെച്ചത്. ആയതിനാൽ ഇനി ഒരു നീട്ടി വെയ്പ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.

കാർഡ് ടോക്കണൈസേഷൻ എന്നത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ മാറ്റി പകരം “ടോക്കൺ” എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ്. അതായത് പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഇങ്ങനെയുള്ള ടോക്കണ്‍ നൽകുന്ന രീതിയാണിത്.

ഓരോ തവണയും വാങ്ങലുകൾ നടത്തുമ്പോൾ ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും ഉണ്ടാകുക. ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

ഓരോ വെബ് സൈറ്റിനും ഓരോ ടോക്കണുകൾ നൽകുന്നതിനാൽ തന്നെ ഒരു സൈറ്റിലെ വിവരങ്ങൾ ചോർന്നാലും കാർഡിന്റെ വിവരങ്ങൾ നഷ്ടപ്പെടില്ല
ഈ മാസം 30 നുള്ളില്‍ തന്നെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസേഷന് വിധേയമാക്കേണ്ടി വരും.

കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടേക്കാം. അതായത് കാർഡ് സ്വയപ്പിങ്, ഓട്ടോമാറ്റിക് ഡെബിറ്റ്, ഓണ്‍ലൈന്‍ പയ്മെന്റ്റ് എന്നിവ തടസപ്പെട്ടേക്കാം അതിനാൽ വൈകിക്കാതെ കാർഡുകൾ ടോക്കണൈസ് ചെയ്യുന്നതായിരിക്കും നല്ലത്.

X
Top