Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഏലം ലേലം: മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്

കൊച്ചി: അംഗീകൃത ലൈസൻസ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്.  ഇത്തരം ലേലങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഏലം ഇ -ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പൈസസ് ബോർഡിന്റെ ഇടപെടൽ.

ഏലം വ്യാപാരത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസൻസിങ് ആൻഡ് മാർക്കറ്റിങ്), 1986 ലെ സ്പൈസസ് ബോർഡ് ആക്ട് എന്നിവ പ്രകാരം ലൈസൻസ് നേടിയവർക്കു മാത്രമാണു ലേല നടപടികൾക്ക് അനുവാദം.

അവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലെ ഇ- ലേലത്തിലും മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം.

ഔദ്യോഗിക വെബ്സൈറ്റിൽ (http://spicesboard.in/public/trader_directory/Traders.php?val=AUC) ലേലം ലൈസൻസ് ഉള്ളവരുടെ വിവരങ്ങൾ ലഭ്യമാണെന്നും ബോർഡ് അറിയിച്ചു.

X
Top