ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

റൂപ്പിയിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ കാർദേഖോ

മുംബൈ: ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന കാർ സെർച്ച് പ്ലാറ്റ്‌ഫോമായ കാർദേഖോ ഗ്രൂപ്പ്, റൂപ്പി എന്ന ഫിൻ‌ടെക് സ്ഥാപനത്തിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. കടത്തിന്റെയും ഇക്വിറ്റിയുടെയും മിശ്രിതത്തിലായിരിക്കും നിർദിഷ്ട നിക്ഷേപം. കാർദേഖോ ഗ്രൂപ്പിന്റെ ഒരു ഫിൻടെക് അനുബന്ധ സ്ഥാപനമാണ് റൂപ്പി.

സെപ്തംബറിൽ റൂപ്പിയുടെ കാർ ലോണുകളുടെ പ്രതിമാസ വിതരണത്തിന്റെ അളവ് 500 കോടി കടന്നിരുന്നു. 2023 മാർച്ചോടെ വാർഷിക വിതരണം 10,000 കോടി രൂപ എത്തിക്കാനാണ് ബ്രാൻഡ് പദ്ധതിയിടുന്നത്.

മാതൃ കമ്പനിയിൽ നിന്നുള്ള ഈ നിക്ഷേപം വിപണി വിഹിതം 35-40 ശതമാനം ആയി വർധിപ്പിക്കാൻ കമ്പനിയെ പ്രാപ്തരാക്കുമെന്ന് റൂപ്പി സഹസ്ഥാപകൻ നമിത് ജെയിൻ പറഞ്ഞു. എൻ‌ബി‌എഫ്‌സി ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവ വർദ്ധിപ്പിക്കുന്നതിനും പുതിയ ഉൽപ്പന്ന വിഭാഗങ്ങൾ സമാരംഭിക്കുന്നതിനുമായി ഫണ്ടിംഗ് ഉപയോഗിക്കാൻ റൂപ്പി പദ്ധതിയിടുന്നു.

റുപ്പി അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ലോൺ പ്ലാറ്റ്‌ഫോം അവതിപ്പിച്ചിരുന്നു, ഇത് നിലവിൽ രാജ്യത്തുടനീളമുള്ള 2,200-ലധികം വാഹന ഡീലർഷിപ്പുകൾക്കും വിതരണക്കാർക്കും സേവനം നൽകുന്നു.

അതേസമയം അതിന്റെ ഐപിഒ പദ്ധതിയുടെ ഭാഗമായി കാർദേഖോ ഇവി ഫിനാൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ നിലവിൽ കമ്പനി ഒഇഎമ്മുകളുമായി ചേർന്ന് പാൻ ഇന്ത്യ ടൈ-അപ്പുകൾ സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ്.

X
Top