ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

കെയര്‍സ്റ്റാക്ക് വേബിയോയെ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: ആര്‍ വി കൃഷ്ണന്‍, മനുദേവ്, ബി എസ് ബിജോയ് എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച പരസ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകളില്‍ ആധുനീക ഇന്റലിജന്‍സ് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ വേബിയോയെ ഏറ്റെടുക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള ക്ലൗഡ് അധിഷ്ഠിത ഡെന്റല്‍ സോഫ്റ്റ് വെയര്‍ സൊലൂഷന്‍ മുന്‍നിരക്കാരായ കെയര്‍സ്റ്റാക്ക് പ്രഖ്യാപിച്ചു.

വേബിയോയുടെ അത്യാധുനീക സാങ്കേതികവിദ്യയും കെയര്‍സ്റ്റാക്കിന്റെ വിപണി മേധാവിത്തവും പ്രയോജനപ്പെടുത്തി ആരോഗ്യ മേഖലയിലെ പേഷ്യന്റ്-പ്രാക്ടീസ് ആശയവിനിമയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായിരിക്കും ഈ ഏറ്റെടുക്കല്‍.

കഴിഞ്ഞ ഏഴു സാമ്പത്തിക വര്‍ഷങ്ങളായി ഏറെ ശ്രദ്ധേയമായ വരുമാന വളര്‍ച്ചയാണ് വേബിയോ കൈവരിച്ചു കൊണ്ടിരിക്കുന്നത്. ഈ ഏഴു വര്‍ഷങ്ങളിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 39.42 ശതമാനമാണ്.

നിലവില്‍ ഇന്ത്യയിലെ 22,000 പ്രദേശങ്ങളിലാണ് കമ്പനിയുടെ കോള്‍ ട്രാക്കിങ് സേവനം ലഭ്യമായിട്ടുള്ളത്. ദേശീയ തലത്തില്‍ 56 സ്ഥാപനങ്ങള്‍ക്ക് വേബിയോ സേവനങ്ങള്‍ നല്‍കുന്നുമുണ്ട്. ഈ രംഗത്തെ വിപുലമായ ഉപഭോക്തൃനിരയും സുസ്ഥിര വരുമാന വര്‍ധനവുമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.

എയര്‍ടെല്‍ അടക്കമുള്ള ആഗോള നിക്ഷേപകരുടെ പിന്തുണയോടെ വ്യവസായ മേഖലയിലെ വമ്പന്‍മാരായ റോയല്‍ എന്‍ഫീല്‍ഡ്, ടാറ്റാ മോട്ടോര്‍, ഹോണ്ട കാര്‍സ് ഇന്ത്യ എന്നിവര്‍ക്കായി ഡീപ് ഇന്റലിജന്‍സ് സേവനങ്ങള്‍ നല്‍കുന്ന വിശ്വസനീയ പങ്കാളിയായി വേബിയോ മാറിയിട്ടുണ്ട്.

വിപണന രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ തന്ത്രങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുകയും പരസ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകളിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാനാവുന്ന ആഴത്തിലുള്ള ഇന്റലിജന്‍സ് സേവനങ്ങളാണിതു നല്‍കുന്നത്.

രോഗീ-ഡോക്ടര്‍ ആശയ വിനിമയത്തെ ശക്തമാക്കുന്ന നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെയുള്ള കോള്‍ വിശകലനങ്ങള്‍, തല്‍സമയ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ തുടങ്ങിവ ഏറ്റെടുക്കലിനു മുന്‍പ് കെയര്‍സ്റ്റാക്കിനായി സിഎസ് കണ്‍വര്‍സേഷന്‍സിന് വോബിയോ വെളിപ്പെടുത്തിയിരുന്നു.

ഈ ഏറ്റെടുക്കലോടെ ഇന്ത്യയിലേയും അന്താരാഷ്ട്ര വിപണികളിലേയും സാന്നിധ്യം വര്‍ധിപ്പിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും വേബിയോക്ക് കഴിയും.

ആരോഗ്യ മേഖലയ്ക്കു പുറമെ ഓട്ടോമോബൈല്‍, കണ്‍സ്യൂമര്‍ ഡൂറിള്‍സ്, ഇന്‍ഷൂറന്‍സ് ബുക്കിങ്, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളും ലക്ഷ്യമിടുന്നുണ്ട്. പുതുമയേറിയ സംവിധാനങ്ങളിലൂടെ ഈ രംഗത്തെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കാനാണ് വേബിയോ പദ്ധതിയിടുന്നത്.

കമ്പനിയുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായി മും ൈആയിരിക്കും മുഖ്യ ബിസിനസ് ഹബ്.

രോഗികള്‍ക്കുള്ള സേവനത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്ന കാര്യത്തിലും പുതുമകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും ആരോഗ്യ സേവന രംഗത്ത് പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും വന്‍ മാറ്റങ്ങളാവും ഈ പങ്കാളിത്തം മൂലം ഉണ്ടാകുക.

X
Top