ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

വിഎൽസിസി ഹെൽത്ത് കെയർ സ്വന്തമാക്കാൻ കാർലൈൽ

മുംബൈ: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്വദേശീയമായ വെൽനസ്, ബ്യൂട്ടി ഉൽപ്പന്ന, വ്യക്തിഗത പരിചരണ കമ്പനിയായ വിഎൽസിസി ഹെൽത്ത്‌കെയർ ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുങ്ങി പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ കാർലൈൽ.

വിഎൽസിസി ഹെൽത്ത് കെയറിന്റെ സ്ഥാപകരായ ലുത്ര കുടുംബത്തിൽ നിന്ന് കമ്പനിയുടെ 70% ഓഹരികൾ പ്രാഥമിക ഇൻഫ്യൂഷനിലൂടെയും ദ്വിതീയ വാങ്ങലിലൂടെയും ഏകദേശം 2,000-2,500 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് കാർലൈൽ ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സംരംഭകയായ വന്ദന ലൂത്രയും ഭർത്താവ് മുകേഷ് ലൂത്രയും ചേർന്ന് വിഎൽസിസി ഹെൽത്ത് കെയറിന്റെ 95% ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

വരും ആഴ്ചകളിൽ ഇടപാട് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ 135 ഉപഭോക്തൃ, റീട്ടെയിൽ, മീഡിയ നിക്ഷേപങ്ങൾക്കായി കാർലൈൽ ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്.

സൗന്ദര്യ, വ്യക്തിഗത പരിചരണ വിഭാഗങ്ങളിലാണ് വിഎൽസിസി ഹെൽത്ത് കെയർ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഫേസ് വാഷുകൾ, സെറം, വിറ്റാമിൻ സി ക്രീം, ഫേസ് പാക്കുകൾ, സൺസ്‌ക്രീനുകൾ, ബോഡി ബട്ടറുകൾ, ഷാംപൂകൾ, എണ്ണകൾ, വെൽനസ്, ബ്യൂട്ടി സർവീസ് സെന്ററുകൾ എന്നിവയാണ് കമ്പനിയുടെ മൊത്തം വാർഷിക വിൽപ്പനയുടെ പകുതിയിലേറെയും സംഭാവന ചെയ്യുന്നത്.

ന്യൂഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി നിലവിൽ 13 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിദ്വാർ, അസം, സിംഗപ്പൂർ എന്നിവിടങ്ങളിൽ കമ്പനിക്ക് ഫാക്ടറികളുണ്ട്. കൂടാതെ കമ്പനിയുടെ ഏറ്റെടുക്കലുകളിൽ വെൽസയൻസ്, വാനിറ്റി ക്യൂബ് എന്നിവ ഉൾപ്പെടുന്നു, അവ യഥാക്രമം ന്യൂട്രാസ്യൂട്ടിക്കൽസ്, ഓൺ-ഡിമാൻഡ് ബ്യൂട്ടി സർവീസസ് ബിസിനസ്സ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.

2021 സാമ്പത്തിക വർഷത്തിൽ വിഎൽസിസി ഹെൽത്ത് കെയർ 565 കോടി രൂപയുടെ മൊത്തം വരുമാനം നേടി. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ഏകദേശം 1,000 കോടി രൂപയുടെ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top