ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒഎല്‍എക്സ് ക്ലാസിഫെഡും വാഹന ബിസിനസും കാര്‍ട്രേഡ് ടെക്ക് സ്വന്തമാക്കി

ന്യൂഡല്‍ഹി: ഒഎല്‍എക്സിന്റെ ഇന്ത്യയിലെ ക്ലാസിഫൈഡ്, ഓട്ടോ ബിസിനസ്സ് ഓണ്‍ലൈന്‍ ഓട്ടോ പ്ലാറ്റ്ഫോമായ കാര്‍ട്രേഡ് ടെക് ഏറ്റെടുത്തു. 535.54 കോടി രൂപയുടേതാണിടപാട്. കാറുകള്‍, ബൈക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെ 12 വിശാലമായ വിഭാഗങ്ങളാണ് രാജ്യത്തെ മുന്‍നിര ക്ലാസിഫൈഡായ ഒഎല്‍എക്സിലുള്ളത്.

100 ദശലക്ഷത്തിലധികം അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകളുണ്ട്.പ്ലാറ്റ്ഫോം ഏകദേശം 35 ദശലക്ഷം ശരാശരി പ്രതിമാസ സവിശേഷ സന്ദര്‍ശകരെയും പ്രതിവര്‍ഷം ഏകദേശം 32 ദശലക്ഷത്തിലധികം ലിസ്റ്റിംഗുകളെയും 30,000 ഡീലര്‍മാരെയും ആകര്‍ഷിക്കുന്നു. 50,000 കാറുകളുടെ വില്‍പ്പനയും വാങ്ങലും നടത്താന്‍ കഴിഞ്ഞ വര്‍ഷംഒഎല്‍എക്സ് ഓട്ടോസ് സഹായിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ക്ലാസിഫൈഡ്,ഓട്ടോ ട്രാന്‍സാക്ഷന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് ശ്രമമെന്ന് കാര്‍ട്രേഡ് പറയുന്നു.ഒഎല്‍എക്സിനൊപ്പം പ്രതിമാസം ശരാശരി 68 ദശലക്ഷം സവിശേഷ സന്ദര്‍ശകരെ ലഭിക്കുമെന്നും പ്രതിവര്‍ഷം 32 ദശലക്ഷം ലിസ്റ്റിംഗുകള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. ലേലം ചെയ്യുന്ന മൊത്തം വാഹനങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 1.3 ദശലക്ഷം ആയിരിക്കും.

മൊത്തം ജീവനക്കാരുടെ എണ്ണം 4000 ലധികമാകും.കൂടാതെ നഗരങ്ങളിലെ നൂറിലധികം നഗരങ്ങളില്‍ സാന്നിധ്യമുണ്ടാകും, കാര്‍ട്രേഡ് പ്രസ്താവനയില്‍ പറഞ്ഞു.

X
Top