രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഐഎംഎഫിനോട് വീണ്ടും ധനസഹായം തേടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 6 മുതല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള അടുത്ത ബെയ്ലൗട്ട് പാക്കേജ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐഎംഎഫിനോട് ഔപചാരികമായി അഭ്യര്‍ത്ഥിച്ചതായി മാധ്യമ റിപ്പോര്‍ട്ട്.

എക്‌സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം മൂന്ന് വര്‍ഷത്തേക്കുള്ള അടുത്ത രക്ഷാ പാക്കേജിന്റെ വിശദാംശങ്ങള്‍ ഉറപ്പിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യോട് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചു.

എങ്കിലും പുതിയ പാക്കേജിന്റെ കൃത്യമായ വലുപ്പവും സമയപരിധിയും 2024 മെയ് മാസത്തില്‍ അടുത്ത പ്രോഗ്രാമിന്റെ പ്രധാന രൂപരേഖകളില്‍ സമവായം രൂപപ്പെടുത്തിയതിനുശേഷം മാത്രമേ നിര്‍ണ്ണയിക്കൂവെന്ന് ജിയോ ന്യൂസ് വാഷിംഗ്ടണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പാകിസ്ഥാന്‍ പ്രതിനിധി സംഘം നിലവില്‍ ലോകബാങ്കിന്റെ വാര്‍ഷിക വസന്തകാല യോഗങ്ങളില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നുണ്ട്.

പാകിസ്ഥാന്‍ അധികാരികള്‍ സമ്പദ്വ്യവസ്ഥയുടെ നല്ല ചിത്രമാണ് നല്‍കുന്നതെങ്കിലും, മിഡില്‍ ഈസ്റ്റ് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പുറത്തിറക്കിയ ഏറ്റവും പുതിയ റീജിയണല്‍ ഇക്കണോമിക് ഔട്ട്ലുക്കില്‍ ഐഎംഎഫ് പറയുന്നത്, സാമ്പത്തിക പ്രശ്‌നം നേരിടുന്ന രാജ്യത്തിന്റെ ബാഹ്യ ബഫറുകള്‍ മോശമായെന്നും, യൂറോബോണ്ട് തിരിച്ചടവ് ഉള്‍പ്പെടെ കൂടുതലും കടം അടിസ്ഥാനമാക്കിയാണ് രാജ്യം മുന്നോട്ട് പോവുന്നത് എന്നുമാണ്.

പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കുന്നിടത്ത് പണനയം കര്‍ശനമായി തുടരുകയും ഡാറ്റയെ ആശ്രയിച്ചുള്ള സമീപനം (ഈജിപ്ത്, കസാക്കിസ്ഥാന്‍, പാകിസ്ഥാന്‍, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍) പിന്തുടരുകയും വേണം.

അതേസമയം പണപ്പെരുപ്പ സംഭവവികാസങ്ങള്‍ വിപരീതമാകുന്നതിന്റെ അപകടസാധ്യതകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

2023-ലെ സങ്കോചത്തിന് ശേഷം, പാകിസ്ഥാന്‍ വളര്‍ച്ച 2024-ല്‍ 2 ശതമാനമായി തിരിച്ചുവരുമെന്ന് പ്രവചിക്കപ്പെടുന്നു. കാര്‍ഷിക, ടെക്‌സ്‌റ്റൈല്‍ മേഖലകളിലെ നല്ല അടിസ്ഥാന ഇഫക്റ്റുകള്‍ പിന്തുണയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

അതിനിടെ, സുപ്രധാന മേഖലകളില്‍ പൂര്‍ണ്ണമായി നടപ്പാക്കിയ പരിഷ്‌കരണ അജണ്ടയിലൂടെ, 2047-ഓടെ പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ 3 ട്രില്യണ്‍ യുഎസ് ഡോളറായി വളരാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രി ഔറംഗസേബ് വാഷിംഗ്ടണില്‍ ലോക ബാങ്കിനോട് പറഞ്ഞു.

X
Top