Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍; പൊതുജനങ്ങളുടെ പക്കലുള്ള പണം കുറഞ്ഞു

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ പക്കലുള്ള പണം 83242 കോടി രൂപ കുറഞ്ഞ് 32.88 ലക്ഷം കോടി രൂപയായി. 2000 രൂപ നോട്ടുകള്‍ നിക്ഷേപമായി മാറ്റിയതോടെയാണ് കൈവശമുള്ള പണം കുറഞ്ഞത്. പ്രചാരത്തിലുള്ള ഈ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടി രൂപയാണെന്ന് മെയ് 19 ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

1.8 ലക്ഷം കോടി രൂപ അഥവാ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 50 ശതമാനം ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഈ കാലയളവില്‍ പൊതുജനങ്ങളുടെ കൈവശം കൂടുതല്‍ പണം വന്നുചേരേണ്ടതാണ്. വിതയ്ക്കല്‍ സീസണായതാണ് കാരണം.

അതേസമയം 2000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാക്കി. ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന, ബാങ്കിലുള്ള പണം കുറച്ചതിന് ശേഷമുള്ള തുകയാണ് ‘പ്രചാരത്തിലുള്ള പണം.’

ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി മെയ് 19 നാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. നിക്ഷേപിക്കുന്നത് വഴിയും കൈമാറ്റത്തിലൂടെയും നോട്ടുകള്‍ മാറ്റാമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനുള്ള കാലാവധി.

2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് 2016 ലാണ് 2000 നോട്ടുകളുടെ ആവിര്‍ഭാവം.കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുകയായിരുന്നു ലക്ഷ്യം.

500,1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കറന്‍സിക്ഷാമം ഉടലെടുത്തത്.

X
Top