2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

കാഷ് ലെസ് ഇൻഷുറൻസ് അപേക്ഷകളിൽ ഒരു മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഐആർഡിഎഐ

ന്യൂഡൽഹി: കാഷ് ലെസ് ചികിത്സക്കുള്ള അപേക്ഷ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനികൾ തീരുമാനമെടുക്കണമെന്ന് ഇൻഷുറൻസ് രംഗത്തെ നിയന്ത്രണ ഏജൻസിയായ ഐ.ആർ.ഡി.എ.ഐ.

ഡിസ്ചാർജ് ചെയ്യുന്നതിനുള്ള അപേക്ഷ ആശുപത്രിയിൽനിന്ന് ലഭിച്ച് മൂന്ന് മണിക്കുറിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും വേണം. ഇൻഷുറൻസ് കമ്പനികൾക്കായി നിലവിലുള്ള 55 സർക്കുലറുകൾക്ക് പകരം പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് ഐ.ആർ.ഡി.എ.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. പോളിസി ഉടമകൾക്ക് സൗകര്യപ്രദമാണ് പുതിയ തീരുമാനം.

എല്ലാ പ്രായക്കാർക്കും പ്രദേശങ്ങൾക്കും ആരോഗ്യ സ്ഥിതിയിലുള്ളവർക്കും അനുയോജ്യമായ ഉൽപന്നങ്ങളും ആഡ്ഓണുകളും റൈഡറുകളും ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കണം. ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു,

പോളിസിയിൽ ഉറപ്പായും ലഭ്യമാകുന്ന തുക, കവറേജ് വിശദാംശങ്ങൾ, ഒഴിവാക്കലുകൾ, കാത്തിരിപ്പ് കാലം തുടങ്ങിയ വിവരങ്ങൾ ലളിതമായ വാക്കുകളിൽ രേഖാമൂലം പോളിസി ഉടമയെ അറിയിക്കണം.

പോളിസി കാലയളവിൽ െക്ലയിം ഒന്നുമുണ്ടാകുന്നില്ലെങ്കിൽ പോളിസി തുകയിലെ വർധനയായോ ഇളവായോ നോ െക്ലയിം ബോണസ് കമ്പനികൾ പോളിസി ഉടമക്ക് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

X
Top