കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡിജിറ്റൽ എസ്‌ക്രോ സേവനങ്ങൾക്കായി കാസ്‌ലറുമായി കൈകോർത്ത് യെസ് ബാങ്ക്

മുംബൈ: ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ എസ്‌ക്രോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഗ്ലോബൽ എസ്‌ക്രോ ബാങ്കിംഗ് സൊല്യൂഷൻ പ്രൊവൈഡറായ കാസ്‌ലർ യെസ് ബാങ്കുമായി സഹകരിച്ചു. ഈ കൂട്ടുകെട്ട് തങ്ങളുടെ ഡിജിറ്റൽ നേതൃസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വളരുന്ന ബാങ്കിംഗ് ഉപഭോക്തൃ അടിത്തറയിലേക്ക് പ്രവേശനം നൽകുമെന്നും കമ്പനി പറഞ്ഞു.

പ്രബലമായ ബിസിനസ് ആവശ്യകതകളും അനുബന്ധ ഡിജിറ്റൈസേഷൻ ആവശ്യങ്ങളും ഡിജിറ്റൽ എസ്‌ക്രോ സേവനങ്ങൾക്കുള്ള ഡിമാൻഡ് വർധിപ്പിച്ചിട്ടുള്ളതായും, സമയബന്ധിതവും വിശ്വാസയോഗ്യവുമായ പണ ഇടപാടുകൾ ഉറപ്പാക്കുന്നതിൽ കാസ്‌ലറിന്റെ ഡിജിറ്റൽ എസ്‌ക്രോ സേവന പ്ലാറ്റ്‌ഫോം മുൻ പന്തിയിലാണെന്നും യെസ് ബാങ്ക് പറഞ്ഞു.

2021 ഏപ്രിൽ മുതൽ പ്രവർത്തനക്ഷമമായ കാസ്‌ലർ 150-ലധികം സംരംഭങ്ങൾക്കുള്ള എസ്‌ക്രോ സൊല്യൂഷനാണ്, കൂടാതെ ഓരോ മാസവും ഇത് 1000 കോടി രൂപയിലധികം വരുന്ന ഇടപാടുകൾ കൈകാര്യം ചെയ്യുന്നു.

ജൂണിൽ, വെഞ്ച്വർ കാറ്റലിസ്റ്റ്‌സ്, 9 യൂണികോൺസ്, ഫാഡ് നെറ്റ്‌വർക്ക്, ലെറ്റ്‌സ്‌വെഞ്ചർ എന്നിവയിൽ നിന്നുള്ള പങ്കാളിത്തത്തോടെ സെറോദയുടെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ റെയിൻമാറ്ററിൽ നിന്ന് കാസ്‌ലർ ഒരു മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

X
Top