പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയംഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്

ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു.

ഗ്രാൻഡ് ചാലഞ്ചിൽ വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും. ഈ സ്റ്റാർട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാർട്ടപ്പായി പ്രഖ്യാപിക്കും. 15,16 തീയതികളിൽ കോവളത്ത് നടക്കുന്ന കെഎസ്‌യുഎമ്മിന്റെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തോടനുബന്ധിച്ചാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

ഫിൻടെക്, സൈബർ സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആൻഡ് മെഷീൻ ലേണിങ്, സ്പേസ് ടെക്, മെഡ്ടെക്, റോബട്ടിക്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ കേരളത്തിലേക്ക് ആകർഷിക്കാനും സ്റ്റാർട്ടപ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നു. പുതിയ ഉൽപന്നങ്ങളും സാങ്കേതികവിദ്യയും ബിസിനസ് മോഡലുകളുമുള്ള സ്റ്റാർട്ടപ്പുകൾക്ക് ഈ പദ്ധതി ഗുണകരമാകും.

ഓൺലൈനായി 5ന് അകം അപേക്ഷിക്കണം. റജിസ്ട്രേഷന്: https://huddleglobal.co.in/grandkerala/.

X
Top