റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

280 രൂപ ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യാനൊരുങ്ങി വാഹന അനുബന്ധ കമ്പനി ഓഹരി


ന്യൂഡല്‍ഹി: വാഹന അനുബന്ധ കമ്പനിയായ ബോഷ് ലിമിറ്റഡ് ജൂലൈ 14 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 280 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. നിലവില്‍ 19220.60 രൂപയിലാണ് ഓഹരിയുള്ളത്.

നിലവിലെ വില വച്ച് 2.5 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. ജനുവരി 30 ന് 200 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. അതിന്റെ റെക്കോര്‍ഡ് തീയതി ഫെബ്രുവരി 22 ആയിരുന്നു.

6 മാസത്തില്‍ സ്റ്റോക്ക് 10 ശതമാനവും 2023 ല്‍ 12 ശതമാനവും റിട്ടേണ്‍ നല്‍കി.1 വര്‍ഷത്തെ നേട്ടം 19 ശതമാനവും 2 വര്‍ഷത്തേത് 25 ശതമാനവും 3 വര്‍ഷത്തേത് 45 ശതമാനവുമാണ്.

കമ്പനി 399 കോടി രൂപയാണ് നാലാംപാദത്തില്‍ അറ്റാദായമുണ്ടാക്കിയത്. 14 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണിത്.

X
Top