രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങള്‍ എന്നിവയില്‍ ഭേദഗതിവരുത്തിയുള്ളതാണ് ബില്‍.

നിലവില്‍ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതാണ് പ്രധാന ഭേദഗതി.

X
Top