റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ആദായ നികുതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍; പുതിയ വ്യവസ്ഥയില്‍ പരിധി 5 ലക്ഷമാക്കിയേക്കും

ന്യൂഡല്‍ഹി: ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ വ്യവസ്ഥ ആകര്ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സര്ക്കാർ ഊന്നൽ നല്കുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്ത്തിയേക്കുമെന്ന് അറിയുന്നു.

കിഴിവുകൾ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വര്ഷം മുമ്പ് അവതരിപ്പിച്ച പുതിയ വ്യവസ്ഥയിലേയ്ക്ക് മാറാൻ കൂടുതല്പേരും മടിക്കുന്ന സാഹചര്യത്തിലാണ് നികുതി പരിധി ഉയര്ത്തി ആകര്ഷമാക്കാനുള്ള ശ്രമം നടത്തുന്നത്.

നിലവിൽ 2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്ക്കാണ് ആദായ നികുതി ഒഴിവുള്ളത്. പരിധി ഉയര്ത്തുന്നതോടെ വ്യക്തികളുടെ കൈവശം നിക്ഷേപം നടത്തുന്നതിനായി കൂടുതല് തുകയുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര് പറയുന്നത്.

പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയതുകൊണ്ട് ശമ്പള വരുമാനക്കാര്ക്ക് നേട്ടമില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. 80സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇന്ഷുറന്സ്(80ഡി), വീട്ടുവാടക അലവന്സ്, ലീവ് ട്രാവല് അലവന്സ്, സ്റ്റാന്ഡേഡ് ഡിഡക് ഷന് തുടങ്ങിയ ഇനങ്ങള്ക്കൊന്നും പുതിയതില് കിഴിവ് ലഭ്യമല്ല.

ഇത്തരം ഇളവുകള് പ്രയോജനപ്പെടുത്തുന്നവര്ക്ക് പഴയ വ്യവസ്ഥ പ്രകാരം നകുതി ബാധ്യത കുറവാണ്. വ്യക്തിഗത ആദായ നികുതിയുടെ പുതിയതും പഴയതുമായ വ്യവസ്ഥകളില് വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് അടുത്തയാഴ്ച ചര്ച്ച നടത്തിയേക്കും.

2020-21 ബജറ്റിലാണ് ഏതുവേണമെങ്കിലും സ്വീകരിക്കാവുന്ന വ്യവസ്ഥ പ്രകാരം പുതിയ നികുതി സമ്പ്രദായം അവതരിപ്പിച്ചത്. പഴയതുമായി താരതമ്യം ചെയ്യുമ്പോള് ഉയര്ന്ന നികുതി ബാധ്യത കാരണം 10-12ശതമാനം നികുതിദായകര് മാത്രമാണ് പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയത്.

വ്യത്യസ്ത നിക്ഷേപ ആസ്തികളുടെ മൂലധന നേട്ട നികുതി ഏകീകരിക്കുന്നത് ഉള്പ്പടെയുള്ള കാര്യങ്ങളും ഇത്തവണ ചര്ച്ചയ്ക്കു വന്നേക്കും.

X
Top