സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

സഹകരണസംഘങ്ങളിൽ തിരഞ്ഞെടുപ്പിന് അതോറിറ്റിക്ക് ശുപാർശ

ന്യൂഡല്ഹി: ഒന്നിലധികം സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സഹകരണസംഘങ്ങളില് തിരഞ്ഞെടുപ്പ് നടത്താന് അതോറിറ്റി വേണമെന്ന് ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്ലില് ശുപാര്ശ.

2002 മുതലുള്ള നിയമപ്രകാരം ബഹുസംസ്ഥാന സഹകരണസംഘങ്ങളുടെ ഭരണസമിതിയായ ബോര്ഡിലേക്ക് തിരഞ്ഞെടുപ്പുനടത്തുന്നത് നിലവില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ബോര്ഡാണ്. എന്നാല്, പുതിയ ബില്ലിലെ ഭേദഗതിയിലൂടെ ഒരു സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് രൂപം നല്കും. വോട്ടര്പ്പട്ടിക തയ്യാറാക്കുക, തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവ ഈ അതോറിറ്റിയുടെ ചുമതലയാണ്.

ലയനം സംബന്ധിച്ച വ്യവസ്ഥകള്ക്കെതിരേയാണ് പ്രധാന വിമര്ശനം. നിലവിലുള്ള നിയമപ്രകാരം ബഹുസംസ്ഥാന സഹകരണ സംഘങ്ങള്ക്കുമാത്രമേ പരസ്പരം ലയിക്കാന് കഴിയുകയുള്ളൂ.

ഭേദഗതിപ്രകാരം ഏത് സഹകരണ സംഘത്തെയും ഏത് ബഹുസംസ്ഥാന സഹകരണസംഘത്തിലും ലയിപ്പിക്കാം. സംസ്ഥാനനിയമപ്രകാരം രജിസ്റ്റര് ചെയ്ത സഹകരണസംഘങ്ങളെയും ഇത്തരത്തില് ബഹുസംസ്ഥാന സഹകരണസംഘങ്ങളില് ലയിപ്പിക്കാം.

ഏതു സംസ്ഥാനത്താണോ സഹകരണസംഘം രജിസ്റ്റര് ചെയ്തിരിക്കുന്നത് ആ സംസ്ഥാനത്ത് നിലവിലുള്ള സഹകരണസംഘനിയമപ്രകാരം പ്രമേയം തയ്യാറാക്കാമെന്നും നിര്ദേശിക്കുന്നു.
ഈ വ്യവസ്ഥ സംസ്ഥാനങ്ങളിലെ സഹകരണമേഖലയെ തകര്ക്കുമെന്നും ഏതൊക്കെ സഹകരണസംഘങ്ങള്ക്ക് ഇത്തരത്തില് ലയിക്കാമെന്നതിനെക്കുറിച്ച് ബില്ലില് വ്യക്തതയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

തര്ക്കങ്ങള് പരിഹരിക്കാന് ഒന്നോ അതിലധികമോ ഓംബുഡ്സ്മാന്മാരെ കേന്ദ്രസര്ക്കാര് നിയമിക്കും. നിക്ഷേപം, സംഘത്തില് നിന്നുള്ള ആനുകൂല്യങ്ങള്, വ്യക്തിപരമായ അവകാശങ്ങള് എന്നിവ സംബന്ധിച്ചുള്ള പരാതികളാണ് ഓംബുഡ്സ്മാന് പരിശോധിക്കുന്നത്.

സഹായം വാങ്ങുന്ന സംഘങ്ങളില് കേന്ദ്രത്തിന് ഇടപെടാം: കേന്ദ്രസര്ക്കാരിന് 51 ശതമാനം ഓഹരിയുള്ള ബഹുസംസ്ഥാന സംഘങ്ങളെയാണ് പ്രത്യേക പരിഗണനയുള്ള സംഘങ്ങളായി കണക്കാക്കുന്നത്. ഇവയ്ക്ക് നിര്ദേശങ്ങള് നല്കാനോ ഈ സംഘങ്ങളുടെ ബോര്ഡുകളെ മറികടക്കാനോ നിലവിലുള്ള നിയമപ്രകാരം കേന്ദ്രസര്ക്കാരിന് അധികാരമുണ്ടായിരിക്കും.

സാമ്പത്തികപ്രതിസന്ധിയിലായ ബഹുസംസ്ഥാന സഹകരണ സംഘങ്ങളുടെ നവീകരണത്തിനായി സഹകരണ പുനരധിവാസം, പുനരുദ്ധാരണം, വികസനം എന്നിവയ്ക്കായുള്ള ഫണ്ടിന് രൂപം കൊടുക്കാം.

ഡയറക്ടര് ബോര്ഡിന്റെ ഘടന

നിലവിലെ നിയമപ്രകാരം ഒരു ബഹുസംസ്ഥാന സഹകരണ സംഘത്തിന്റെ ഡയറക്ടര് ബോര്ഡില് 21 ഡയറക്ടര്മാരാണുള്ളത്. ബോര്ഡിന് സ്വന്തംനിലയില് രണ്ട് അഡീഷണല് ഡയറക്ടര്മാരെക്കൂടി നേരിട്ട് നിയമിക്കാം.

ഡയറക്ടര് ബോര്ഡിന്റെ ഘടന പുതിയബില് ഭേദഗതിചെയ്യുന്നുണ്ട്. ബോര്ഡില് ഒരു പട്ടികജാതി അംഗം, ഒരു പട്ടികവര്ഗ അംഗം, രണ്ട് വനിതാ അംഗങ്ങള് എന്നിവരുണ്ടായിരിക്കണം. നേരിട്ട് നിയമിക്കപ്പെടുന്നവരുടെ യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്.

പിഴശിക്ഷ

തെറ്റായ റിട്ടേണുകള് സമര്പ്പിക്കുക, തെറ്റായ വിവരങ്ങള് സമര്പ്പിക്കുക, സമന്സുകള് അനുസരിക്കാതിരിക്കുക തുടങ്ങി സംഘങ്ങളോ ഉദ്യോഗസ്ഥരോ അംഗങ്ങളോ വരുത്തുന്ന വീഴ്ചകളെ നിലവിലുള്ള നിയമം കുറ്റങ്ങളായാണ് കണക്കാക്കുന്നത്.

2000 രൂപ മുതല് 10000 രൂപ വരെയാണ് ഇതിനുള്ള പിഴശിക്ഷ. ഭേദഗതി പ്രകാരം, റിട്ടേണുകളോ വിവരങ്ങളോ സമര്പ്പിക്കാതിരിക്കുന്നത് കുറ്റകരമാണ്. 5000 രൂപ മുതല് ഒരുലക്ഷം രൂപ വരെ ഇതിന് പിഴചുമത്താം.

ഒരു വര്ഷം വരെ തടവുശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്.

X
Top