ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഫാഷൻ റീട്ടെയിലർ ഷെയിൻ യുഎസ് ഐപിഒയ്ക്കായി ഫയൽ ചെയ്തു

ചൈന : ഫാസ്റ്റ്-ഫാഷൻ റീട്ടെയിലർ ഷെയ്ൻ അടുത്ത വർഷം നടക്കാനിരിക്കുന്ന ഒരു പ്രാഥമിക പൊതു ഓഫറിനായി യുഎസ് റെഗുലേറ്റർമാർക്ക് രഹസ്യമായി ഫയൽ ചെയ്തതായി റിപ്പോർട്ട് .

ചൈനയിൽ സ്ഥാപിതമായതും ഇപ്പോൾ സിംഗപ്പൂരിൽ ആസ്ഥാനമുള്ളതുമായ ഓൺലൈൻ റീട്ടെയിലർ, ലിസ്റ്റിംഗിൽ ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ്, ജെപി മോർഗൻ ചേസ് & കോ, മോർഗൻ സ്റ്റാൻലി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

യുഎസ് ഐപിഒയിൽ 90 ബില്യൺ ഡോളറിന്റെ മൂല്യം കമ്പനി പ്രതീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസിലെ ഫാസ്റ്റ് ഫാഷൻ വിപണിയിൽ സാറയും , എച്ച് ആൻഡ് എമ്മിനെയും മറികടന്നാണ് ഷെയ്‌നിന്റെ വിൽപ്പന ഇപ്പോൾ.

അതേസമയം, ഷെയിൻ പങ്കാളികളായ ഫാക്ടറികളിലെ മോശം തൊഴിൽ സാഹചര്യങ്ങൾ, മോശം ഗുണനിലവാരമുള്ള വസ്ത്രങ്ങളുടെ അമിത ഉൽപാദനം, ചൈനീസ് പ്രദേശത്ത് നിന്നുള്ള പരുത്തി ഉപയോഗം എന്നിവയ്‌ക്കെതിരെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം, യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ ഷിപ്പിംഗ് സമയം ത്വരിതപ്പെടുത്തുന്നതിന് ഷെയിൻ വിതരണ കേന്ദ്രങ്ങൾ തുറന്നു. ബ്രസീൽ, തുർക്കി, ഇന്ത്യ എന്നിവിടങ്ങളിൽ ഉൽപ്പാദനം വിപുലീകരിക്കാനും ഇത് ആരംഭിച്ചിട്ടുണ്ട്.

X
Top