ആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നുമൂന്നുമാസം കൊണ്ട് 15 ശതമാനം നേട്ടം ലഭിച്ചതോടെ സ്വർണ നിക്ഷേപമുള്ളവർ അതിസമ്പന്നർ

ഫ്രെഷ് ഫ്രം ഫാം 3.2 കോടി രൂപ സമാഹരിച്ചു

മുംബൈ: ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ മൂന്ന് കോടി രൂപ സമാഹരിച്ച് ഫുഡ്-അഗ്രി സ്റ്റാർട്ടപ്പായ ഫ്രഷ് ഫ്രം ഫാം. റീട്ടെയിലർ ഡിമാൻഡ് ട്രെൻഡുകൾ തിരിച്ചറിയുകയും കർഷകരിൽ നിന്ന് കൃത്യമായ തുക വാങ്ങുകയും ചെയ്യുന്ന ഡിമാൻഡും ഡാറ്റയും അടിസ്ഥാനമാക്കിയുള്ള അഗ്രഗേഷൻ ഇക്കോസിസ്റ്റമാണ് ഫ്രെഷ് ഫ്രം ഫാം.

സമാഹരിച്ച മൂലധനം ഉപയോഗിച്ച് പുതിയ ഉൽ‌പ്പന്നങ്ങൾ വാഗ്ദാനം ചെയ്യുമെന്നും, ഒപ്പം ഇത് ടീം ബിൽഡിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, മൂലധന ചെലവ്, ഗവേഷണം & വികസനം, ബ്രാൻഡിംഗ് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നും സ്റ്റാർട്ടപ്പ് അറിയിച്ചു.

15 വർഷത്തിനുള്ളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണി വലുപ്പം 500 ബില്യൺ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. വിപണയിൽ മുൻ നിരക്കാരാകാൻ അടുത്ത 12-15 മാസത്തിനുള്ളിൽ 1,000+ സെയിൽസ് ടച്ച് പോയിന്റുകൾ ആരംഭിക്കാനാണ് ഫ്രെഷ് ഫ്രം ഫാമിന്റെ പദ്ധതി.

X
Top