സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

ഇന്ത്യയിലേക്കുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതിയിൽ 42 ശതമാനം വർധന

ന്യൂഡൽഹി: ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള ഇന്ത്യയിലേയ്ക്കുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി സെപ്റ്റംബറിൽ 42 ശതമാനം വർധിച്ച് 715 മില്യൺ ഡോളറിലെത്തി.

ഈ വിഭാഗത്തിലുള്ള ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓഗസ്റ്റ് മാസത്തിൽ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇറക്കുമതി കുത്തനെ കൂടിയത്.

വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൈന (33 ശതമാനം), സിംഗപ്പൂർ (188 ശതമാനം) എന്നിവിടങ്ങളിൽ നിനാണ് ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തത്.

പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, മൈക്രോ കമ്പ്യൂട്ടറുകൾ, മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, ഡാറ്റാ പ്രോസസ്സിംഗ് യൂണിറ്റുകൾ തുടങ്ങി ഇൻഫർമേഷൻ ടെക്‌നോളജി ഹാർഡ്‌വെയർ വിഭാഗത്തിലെ ഏഴ് ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ കൊണ്ടുവരാൻ ആലോചിക്കുന്നതായി കഴിഞ്ഞ ഓഗസ്റ്റ് 3-ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും വിതരണ ശൃംഖല ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു തീരുമാനം. എന്നാൽ വ്യാപകമായി പരാതികളും ആശങ്കകളും ഉയർന്നതോടെ തീരുമാനം നടപ്പാക്കുന്നത് ഒക്ടോബർ 30 വരെ മാറ്റിവച്ചിരുന്നു. അതിനിടയിലാണ് ദ്രുതഗതിയിലുള്ള ഇറക്കുമതി നടന്നത്.

മൊത്തത്തിൽ, ഈ ഏഴ് ഇനങ്ങളുടെ ഇറക്കുമതി സെപ്റ്റംബറിൽ 34.2 ശതമാനം ഉയർന്ന് 1 ബില്യൺ ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഈ ഇനങ്ങളുടെ ഇറക്കുമതി 20.5 ശതമാനം കുറഞ്ഞ് 3.6 ബില്യൺ ഡോളറായിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത ഈ ഏഴ് ഉൽപ്പന്നങ്ങളുടെ മൂല്യം 8.8 ബില്യൺ ഡോളറായിരുന്നു. ഇതിൽ 5.1 ബില്യൺ ഡോളർ (58 ശതമാനം) മൂല്യമുള്ള ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്നാണ്.

ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ലൈസൻസിംഗുമായി ബന്ധപ്പെട്ട ലോക വ്യാപാര സംഘടനാ സമിതിയിൽ കഴിഞ്ഞ മാസം അമേരിക്ക ഇക്കാര്യത്തിൽ ഇന്ത്യയോട് വിശദാംശങ്ങൾ തേടിയിരുന്നു.

ഹാർഡ്‌വെയർ ഉൽപന്നങ്ങൾക്കുള്ള സൈബർ സുരക്ഷാ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കായി ഒരു ‘വിശ്വസനീയമായ വിതരണ ശൃംഖല’ ഉറപ്പാക്കാനാണ് ലൈസൻസിംഗെന്നാണ് കേന്ദ്രനിലപാട്.

X
Top