വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ അംഗീകൃത ലിസ്റ്റ് പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: അംഗീകൃത ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ പുതുക്കിയ പട്ടിക തിങ്കളാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ടു. ബാങ്ക് ആസ്തികളുടെ നഷ്ടസാധ്യത വെയ്‌റ്റേജ് അനുമാനിക്കുന്നത് ഈ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗ് ഉപയോഗിച്ചാണ്. മൂലധന പര്യാപ്തത ഉദ്ദേശങ്ങള്‍ക്കാണ് ആസ്തി നഷ്ടസാധ്യത കണക്കുകൂട്ടുന്നത്.

അക്യൂട്ട് റേറ്റിംഗ്‌സ് & റിസര്‍ച്ച് ലിമിറ്റഡ് (അക്യൂട്ട്), ക്രെഡിറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് (കെയര്‍),ക്രിസില്‍ റേറ്റിംഗ്‌സ് ലിമിറ്റഡ്, ഐസിആര്‍എ ലിമിറ്റഡ്, ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫൊമെറിക്‌സ് വാല്വേഷന്‍ ആന്റ് റേറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആര്‍ബിഐയുടെ ലിസ്റ്റിലെ അംഗീകൃത ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ . ഇവയുടെ റേറ്റിംഗുകള്‍ ഉപയോഗപ്പെടുത്താന്‍ കേന്ദ്രബാങ്ക് നിര്‍ദ്ദേശിക്കുന്നു.

ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അംഗീകാരം ഒക്ടോബറില്‍ ആര്‍ബിഐ പിന്‍വലിച്ചിരുന്നു. അവര്‍ ഇക്കുറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

X
Top