രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ദീപാവലി: വിനോദ സഞ്ചാര മേഖല ഉണര്‍വില്‍, വിമാന നിരക്ക് കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: വിമാന ബുക്കിംഗിനായുള്ള ഓണ്‍ ലൈന്‍ തിരച്ചിലുകള്‍ ദീപാവലിയോടനുബന്ധിച്ച് വര്‍ധിച്ചു. ഒക്‌ടോബര്‍ 19 -24 ദിവസങ്ങളിലെ യാത്രയ്ക്കായി കൂടുതല്‍ തിരയലുകള്‍ നടന്നപ്പോള്‍ ആഭ്യന്തര വിമാനങ്ങള്‍ക്കായുള്ള തിരയലുകള്‍ 124 ശതമാനവും അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ക്കായുള്ള തിരയലുകള്‍ 133 ശതമാനവുമായാണ് വര്‍ധിച്ചത്. കയാക് പുറത്തുവിട്ട ഡാറ്റ പ്രകാരം, മഹാമാരിയുടെ മുമ്പുള്ള നിലകളേക്കാള്‍ 133 ശതമാനം കൂടുതലാണ് ഇത്.

വിമാന ടിക്കറ്റ് നിരക്കും ഏകദേശം 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബര്‍ 21 ന് വിമാനതാവളങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെടും. ഏറ്റവും ചെലവേറിയതും ചെലവ് കുറഞ്ഞതുമായ ദിവസങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 19, 22 തീയതികളായിരിക്കും.

ബുക്കിംഗ് അന്വേഷണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 50-60 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് യാത്ര ഡോട്ട് കോമിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആദിത്യ ഗുപ്ത സ്ഥിരീകരിക്കുന്നു. മാത്രമല്ല, ഹോട്ടല്‍ ബുക്കിംഗ് അന്വേഷണങ്ങള്‍ 70 ശതമാനവും വര്‍ധിച്ചു. ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, ഹെറിറ്റേജ് പ്രോപ്പര്‍ട്ടികള്‍ എന്നിവ ഉപയോഗപ്പെടുത്താനും യാത്രികര്‍ തയ്യാറാണ്.

മേക്ക് മൈട്രിപ്പിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോയുടെ നിഗമന പ്രകാരം , പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിമാനയാത്രയിലെ വീണ്ടെടുക്കല്‍ 90 ശതമാനമാണ്. 50 ശതമാനത്തില്‍ കൂടുതല്‍ ബുക്കിംഗ് പ്രതീക്ഷിച്ചതല്ലെന്നും രാജേഷ് പറഞ്ഞു. കാശ്മീര്‍, ജയ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നിവ കൂടുതല്‍ പേരെ ആകര്‍ഷിച്ചപ്പോള്‍ ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവയാണ് മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍.

ഉത്സവ യാത്രകള്‍ കൂടാതെ, കോര്‍പ്പറേറ്റ് യാത്രകള്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സന്ദര്‍ശനങ്ങള്‍ എന്നിവയും വര്‍ധിച്ചിട്ടുണ്ത്. ഇത് വിമാന തിരയലില്‍ പ്രതിഫലിച്ചു.

X
Top