Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

മാർച്ച് മുതൽ ക്ഷീരകർഷകർക്ക് ലിറ്ററിന് രണ്ടുരൂപ അധികം നല്കും

തിരുവനന്തപുരം: കർഷകർ ക്ഷീരസംഘങ്ങൾക്ക് നല്കുന്ന പാലിന് മാർച്ച് മുതൽ രണ്ടുരൂപ അധികം നല്കുമെന്ന് മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേനൽക്കാലം കണക്കിലെടുത്താണിത്. മിൽമയുടെ ലാഭത്തിൽ നിന്ന് ഇതിനായി രണ്ടുകോടി രൂപ മാറ്റിവച്ചു.

ക്ഷീര സംഘങ്ങൾക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ക്ഷീരസംഘങ്ങളിൽ നിന്ന് യൂണിയനിലേക്ക് നല്കിയ പാലിന്റെ പ്രതിദിന ശരാശരി അളവ് കണക്കാക്കി അതിനേക്കാൾ കൂടുതലായി നല്കിയാൽ ലിറ്ററിന് മാർച്ച് ഒന്നുമുതൽ മൂന്ന് രൂപ ഇൻസെൻറ്റീവ് ലഭ്യമാക്കും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് സങ്കരയിനം പശുക്കളെ വാങ്ങാൻ കടത്തുകൂലിയായി നല്കുന്ന തുക രണ്ടായിരത്തിൽ നിന്ന് ആറായിരം രൂപയാക്കി.

പച്ചപ്പുല്ലിന്റെ ദൗർലഭ്യം പരിഹരിക്കാൻ സബ്‌സിഡി നിരക്കിൽ നൽകുന്ന സൈലേജിന്റെ വിതരണം വർഷം മുഴുവൻ ഉറപ്പാക്കും. 650 മെട്രിക് ടൺ സൈലേജാണ് ഇതുവരെ വിതരണം ചെയ്തത്.

കെ.എൽ.ഡി ബോർഡുമായി ചേർന്ന് ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് 40 കൃത്രിമ ബീജദാന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 19 എ.ഐ ടെക്‌നീഷ്യന്മാരുടെ പരിശീലനം പൂർത്തിയാക്കി.

സൗജന്യമായാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിൽ 9, കൊല്ലത്ത് 4, ആലപ്പുഴയിൽ 4, പത്തനംതിട്ടയിൽ 2 എന്നിങ്ങനെയാണ് മാർച്ച് രണ്ടാംവാരം മുതൽ തുടങ്ങുന്ന കേന്ദ്രങ്ങൾ.

X
Top