ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

വാടക രഹിത താമസ സൗകര്യം ആസ്വദിക്കുന്ന ജീവനക്കാര്‍ക്ക് നികുതി ഇളവ്

ന്യൂഡല്‍ഹി: ഗണ്യമായ ശമ്പളത്തിന് പുറമെ സൗജന്യ താമസസൗകര്യം ആസ്വദിക്കുന്ന ജീവനക്കാര്‍ക്ക് ഇനി സമ്പാദ്യം ഉയര്‍ത്താം. അത്തരം പെര്‍ക്വിസിറ്റുകളുടെ മാനദണ്ഡങ്ങള്‍ കേന്ദ്ര വരുമാന നികതി വകുപ്പ് (സിബിഡിടി) പരിഷ്‌ക്കരിച്ചു. പുതിയ വിജ്ഞാപനമനുസരിച്ച് തൊഴിലുടമ പ്രദാനം ചെയ്യുന്ന സൗജന്യ താമസ സൗകര്യങ്ങള്‍ അഥവാ താമസസൗകര്യത്തിലെ ഇളവിനുള്ള നികുതി പരിധി 15- 40 ലക്ഷത്തില്‍ കൂടുതലാക്കി.

നേരത്തെ ഇത് 10-25 ലക്ഷമായിരുന്നു. ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച വിജ്ഞാപനം സെപ്തംബര്‍ 1ന് പ്രാബല്യത്തില്‍ വരും. ശമ്പളത്തിന്റെ പെര്‍ക്വിസിറ്റ് റേറ്റായ 15 ശതമാനം,10 ശതമാനം,7.5 ശതമാനം എന്നിവ 10 ശതമാനം,7.5 ശതമാനം. 5 ശതമാനം എന്നാക്കി കുറച്ചു.

നഗരങ്ങളുടെയും ജനസംഖ്യയുടെയും തരംതിരിക്കലും പരിധിയും 2011 ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ളതാകുമെന്ന് ആദായനികുതി വകുപ്പ് അറിയിക്കുന്നു. നേരത്തെ ഇത് 2001 സെന്‍സസിനെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു ജീവനക്കാരന്‍ മുന്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ താമസിച്ചിരുന്ന സ്ഥലത്തിന്റെ നികുതി തിട്ടപ്പെടുത്തല്‍ യുക്തിസഹമാക്കി.

ഗണ്യമായ ശമ്പളം നേടുകയും തൊഴിലുടമ നല്‍കുന്ന സൗകര്യത്തില്‍ താമസിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ലാഭിക്കാന്‍ കഴിയുമെന്ന് എകെഎം ഗ്ലോബല്‍ ടാക്‌സ് പാര്‍ട്ണര്‍ അമിത് മഹേശ്വരി അറിയിച്ചു.

X
Top