കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

മുബൈ: 3,250 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാര്‍, അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 409 (ക്രിമിനല്‍ വിശ്വാസ ലംഘനം), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ ഒമ്പത് സ്ഥാപനങ്ങളെ
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്കിന്റെ അനുമതി ലഭ്യമായാല്‍ മുംബൈയിലെ പ്രത്യേക കോടതി മുന്‍പാകെ സിബിഐ ഉടന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചന്ദാകൊച്ചാറും ദീപക് കൊച്ചാറും കേസില്‍ അറസ്റ്റിലായിരുന്നു.

എന്നാല്‍ അറസ്റ്റ് നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്ര കൊച്ചാറിന്റെ നേതൃത്വത്തില്‍, ഐസിഐസിഐ ബാങ്ക്, 3250 കോടി രൂപ വീഡിയോകോണിന് അനുവദിച്ചതാണ് കേസിന്റെ തുടക്കം.

തുകയില്‍ വലിയ പങ്ക് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ സ്ഥാപനത്തിലേക്ക് വീഡിയോകോണ്‍ ഒഴുക്കുകയായിരുന്നു. വീഡിയോണ്‍ തലവനായ വേണുഗോപാല്‍ ദൂതിന് ഈ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നും ഇടപാട് പകരത്തിന് പകരമാണെന്നും പിന്നീട് ആരോപണങ്ങളുയര്‍ന്നു.തുക പിന്നീട് ബാങ്ക് കിട്ടാകടമായി വകയിരുത്തി.

തുടര്‍ന്ന് എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിക്കാന്‍ ചന്ദ കൊച്ചാര്‍ നിര്‍ബന്ധിതയാവുകയും സിബിഐ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

X
Top