മുംബൈ: ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ഭാരതി ഗ്രൂപ്പിന്റെ നിർദിഷ്ട 49 ശതമാനം ഓഹരി ഏറ്റെടുക്കലിന് ഫെയർ ട്രേഡ് റെഗുലേറ്റർ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (ബാലിക്) 49 ശതമാനം ഓഹരികൾ ഭാരതി ലൈഫ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎൽവിപിഎൽ) ആക്സ ഇന്ത്യ ഹോൾഡിംഗ്സിൽ നിന്ന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് കരാർ.
“ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഏകദേശം 49 ശതമാനം ഷെയർഹോൾഡിംഗ് ആക്സ ഇന്ത്യ ഹോൾഡിംഗ്സിൽ നിന്ന് ഭാരതി ലൈഫ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനും ഭാരതി മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ പാര്ടി ഏറ്റെർപ്രൈസ്സ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഏകദേശം 48.54 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനും സി സി ഐ അംഗീകാരം നൽകി.”സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സിസിഐ പോസ്റ്റ് ചെയ്തു.
ഭാരതി മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ 48.54 ശതമാനം ഓഹരികൾ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡ്, സൊസൈറ്റി ബ്യൂജോണിൽ നിന്ന് ഏറ്റെടുക്കുന്നതിനും റെഗുലേറ്റർ അംഗീകാരം നൽകി.
ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് സംയുക്ത സംരംഭ പങ്കാളിയായ ഫ്രാൻസ് ആസ്ഥാനമായുള്ള ആക്സ യുമായി ഒരു കരാറിൽ ഏർപ്പെട്ടതായി കഴിഞ്ഞ മാസം ഭാരതി ഗ്രൂപ്പ് അറിയിച്ചു.
ഇടപാടിന് ശേഷം, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഹോൾഡിംഗ് കമ്പനിയായ ഭാരതി ലൈഫ് വെൻചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎൽവിപിഎൽ) ലൈഫ് ഇൻഷുറർ കമ്പനിയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കും.