ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സിഎസ്എസ്എൽ, ജെഎസ്ഡബ്ല്യു ഇസ്പാത്ത് എന്നിവയ്ക്ക് ജെഎസ്ഡബ്ല്യു സ്റ്റീലുമായി ലയിക്കാം; സിസിഐ

മുംബൈ: ക്രെക്സന്റ് സ്പെഷ്യൽ സ്റ്റീൽസ്, ജെഎസ്ഡബ്ല്യു ഇസ്പാത്ത് എന്നിവയെ ജെഎസ്ഡബ്ല്യു സ്റ്റീലിലേക്ക് ലയിപ്പിക്കാനുള്ള നിർദ്ദേശത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം ലഭിച്ചു. ഒരു ട്വീറ്റിലൂടെയാണ് സിസിഐ ഈ കാര്യം അറിയിച്ചത്. മെയ് മാസത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ നിർദിഷ്ട ലയന കരാർ പ്രഖ്യാപിച്ചിരുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു ഇസ്പാത്ത് എന്നിവ സ്റ്റീൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും വിൽപനയിലും പ്രവർത്തിക്കുന്ന കമ്പനികളാണ്, അതേസമയം നിക്ഷേപം കൈവശം വയ്ക്കുന്ന ബിസിനസ്സിലാണ് ക്രെക്സന്റ് സ്പെഷ്യൽ സ്റ്റീൽസ് (സിഎസ്എസ്എൽ) ഏർപ്പെട്ടിരിക്കുന്നത്.

ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് റെഗുലേറ്ററിൽ നിന്ന് അംഗീകാരം നേടേണ്ടത് അനിവര്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമ്മാതാവാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്, കമ്പനിയുടെ നിലവിലെ സ്ഥാപിത ശേഷി 18 എംടിപിഎയാണ്.

X
Top