കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

സീ-സോണി ലയനത്തിന് സിസിഐ അനുമതി

മുംബൈ: സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനെ മുമ്പ് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന കൾവർ മാക്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി (സിഎംഇ) ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ഇടപാടിന് സിസിഐയുടെ ആദ്യ ഘട്ട അനുമതിയാണ് ലഭിച്ചത്.

സീയ്‌ക്കൊപ്പം, സോണി ഗ്രൂപ്പ് കോർപ്പറേഷന്റെ പരോക്ഷ-പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബംഗ്ലാ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡും (ബിഇപിഎൽ) സിഎംഇയിൽ ലയിക്കും.

ലയനത്തിൽ നിന്ന് ഉടലെടുക്കുന്ന മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ റെഗുലേറ്റർ സീയോടും സോണിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം പരസ്യ നിരക്കുകളുടെ കാര്യത്തിൽ വിപണി ആധിപത്യവും കുത്തക വിലനിർണ്ണയവുമുള്ള സീ-സോണി ലയനത്തിന്റെ ആഘാതത്തെക്കുറിച്ച് സിസിഐ ആശങ്ക ഉന്നയിച്ചു.

മൊത്തം വ്യൂവർഷിപ്പിന്റെ കാര്യത്തിൽ, സീയും സോണിയും ചേർന്നുള്ള മൊത്തം ടിവി വ്യൂവർഷിപ്പ് ഷെയർ ഏകദേശം 24 ശതമാനമാണ്, ഇത് ഡിസ്നി സ്റ്റാറിനേക്കാൾ കൂടുതലാണ്. പരസ്യത്തിന്റെ കാര്യത്തിൽ, സീയും സോണിയും ഒരു സംയോജിത സ്ഥാപനമെന്ന നിലയിൽ 27 ശതമാനം പരസ്യ വരുമാന വിപണി വിഹിതം ഉണ്ട്.

സിസിഐയുടെ അംഗീകാരത്തിന് മുന്നോടിയായി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ജൂലൈ 29 ന് നിർദ്ദിഷ്ട ലയനത്തിന് അനുമതി നൽകിയിരുന്നു. സെപ്തംബർ 7 ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) നിർദിഷ്ട ലയനത്തിന് അനുമതി തേടുന്നതിന് ഒക്‌ടോബർ 14 ന് അതിന്റെ ഓഹരി ഉടമകളുമായി ഒരു യോഗം വിളിക്കാൻ സീയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 22 നാണ് കമ്പനികൾ ലയനം പ്രഖ്യാപിച്ചത്. ലയിപ്പിച്ച സ്ഥാപനത്തിൽ സോണിക്ക് 50.86 ശതമാനം ഓഹരിയും സീയുടെ പ്രമോട്ടർമാർക്ക് 3.99 ശതമാനവും മറ്റ് സീ ഷെയർഹോൾഡർമാർക്ക് 45.15 ശതമാനം ഓഹരിയും ഉണ്ടായിരിക്കും.

X
Top