Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഒത്തുതീര്‍പ്പിനുള്ള കരട് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സിസിഐ

ന്യൂഡെല് ഹി: മത്സര നിയമത്തിന് കീഴിലുള്ള പ്രതിബദ്ധതയ്ക്കും സെറ്റില് മെന്റ് വ്യവസ്ഥകള്ക്കും സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) കരട് ചട്ടങ്ങള് പുറത്തിറക്കി. ഇതിനായി ഈ വര്‍ഷം ആദ്യം കോംപറ്റീഷന്‍ ആക്ടില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. വിപണി തിരുത്തല്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് ചട്ടങ്ങള്‍.

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 13 വരെ കരട് ചട്ടങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കാളികള്‍ക്ക് സമര്‍പ്പിക്കാം. റെഗുലേറ്ററിന് മുന്നില്‍ പ്രതിബദ്ധത വാഗ്ദാനം ചെയ്യാന്‍, അന്വേഷണം നേരിടുന്ന സ്ഥാപനത്തെ അനുവദിക്കുന്നതാണ് ചട്ടങ്ങള്‍. കൂടാതെ ഈ സ്ഥാപനങ്ങള്‍ക്ക് സെറ്റില്‍മെന്റിനായി അപേക്ഷിക്കുകയും ചെയ്യാം.

” പ്രതിബദ്ധതയ്ക്കായുള്ള നടപടിക്രമം വേഗത്തില്‍ തിരുത്തല്‍ വരുത്തുന്നതിന് അനിവാര്യമാണ,” സിസിഐ പറഞ്ഞു.

X
Top