ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

റീട്ടയിൽ ശൃംഖല ഇരട്ടിയാക്കാൻ സിയറ്റ്

മുംബൈ: റീട്ടയിൽ ശൃംഖല ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് സിയറ്റ്. എഫ്എംസിജി വിതരണ രീതിയിലൂടെ 5,000-10,000 ജനസംഖ്യയുള്ള സ്ഥലങ്ങളിൽ ടയർ വിൽപ്പന ശൃംഖല വിപുലീകരിക്കാൻ സിയറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സിഒഒ അർണബ് ബാനർജി വെള്ളിയാഴ്ച പറഞ്ഞു.

കിരാന സ്റ്റോർ ഓപ്പറേറ്റർമാർ, ചെറിയ ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് വിൽപ്പനക്കാർ, പഞ്ചർ റിപ്പയർ ഷോപ്പുകൾ എന്നിവരുമായി വിജയകരമായി പങ്കാളിത്തമുള്ള കമ്പനി, രാജ്യത്തെ വിവിധ പട്ടണങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പങ്കാളിത്ത വില്പന സിയറ്റിന് മികച്ച വരുമാനം നൽകി, കൂടാതെ അതിന്റെ മൊത്തം വിൽപ്പനയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണ്.

കമ്പനിക്ക് നിലവിൽ 50,000 ഔട്ട്‌ലെറ്റുകൾ ഉണ്ട്, ഇത് വരും വർഷങ്ങളിൽ 1,00,000 ആയി ഇരട്ടിയാക്കാൻ അവർ പദ്ധതിയിടുന്നു. 5,000 അല്ലെങ്കിൽ 10,000 ജനസംഖ്യയുള്ള എല്ലാ സ്ഥലങ്ങളിലും കിരാന സ്റ്റോറുകൾ, ഓട്ടോ സ്‌പെയർ പാർട്‌സ് കടകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഔട്ട്‌ലെറ്റുകൾ തുറന്ന് കൊണ്ട് സ്റ്റോർ ശൃംഖല വികസപ്പിക്കാനാണ് സിയറ്റിന്റെ നീക്കം.

ഈ വിപുലീകരണം പൂർത്തിയാക്കാനായി കമ്പനി പ്രതീക്ഷിക്കുന്ന പരമാവധി സമയം മൂന്ന് വർഷമാണ്. നിലവിൽ, കമ്പനിയുടെ റീപ്ലേസ്‌മെന്റ് വിഭാഗത്തിലെ പ്രതിമാസ ടയർ വിൽപ്പന പ്രതിമാസം 10 ലക്ഷം യൂണിറ്റിൽ താഴെയാണ്. കൂടാതെ കഴിഞ്ഞ ആദ്യ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 2,818.4 കോടി രൂപയായി ഉയർന്നിരുന്നു.

X
Top