കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സിയറ്റ്

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 20 നിശ്ചയിച്ചിരിക്കയാണ് ആര്‍പിജി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ സിയറ്റ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 12 രൂപയാണ് ലാഭവിഹിതം.

ഓഹരി ഒരു വര്‍ത്തില്‍ 101 ശതമാനം ഉയര്‍ന്നു. 52 ആഴ്ച ഉയരം 2181.60 രൂപയും താഴ്ച 890 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തില്‍ 38 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്ക് 3 വര്‍ഷത്തില്‍ 115 ശതമാനവും 2 വര്‍ഷത്തില്‍ 47 ശതമാനവും നേട്ടമുണ്ടാക്കി.

നോമുറയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം, പ്രമുഖ ആഭ്യന്തര ടയര്‍ കമ്പനിയായ സിയറ്റ് ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിന്റെ ഓട്ടോമേഷനിലും ഡിജിറ്റലൈസേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്ന് മാസം മുമ്പ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അഭിമാനകരമായ ലൈറ്റ് ഹൗസ് സര്‍ട്ടിഫിക്കേഷന്‍ കമ്പനിയ്ക്ക് ലഭ്യമായി.

ഈ അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ടയര്‍ ബ്രാന്‍ഡാണ് സിയറ്റ്.

നാലാം വ്യാവസായിക വിപ്ലവ സാങ്കേതിക വിദ്യകള്‍ വേഗത്തില്‍ സ്വീകരിക്കുന്ന നിര്‍മ്മാണ സൗകര്യങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കയറ്റുമതി, ഓഫ്-ഹൈവേ ടയര്‍ (OHT) മേഖലകളില്‍ സിയറ്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

”യന്ത്രങ്ങളിലുടനീളമുള്ള ഡിജിറ്റലൈസേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് (ഹാലോള്‍ പ്ലാന്റ്) വളരെ ഓട്ടോമേറ്റഡ് ആണ്. തകരാറുകള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും TAT (ടേണറൗണ്ട് ടൈം), ഉല്‍പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും സാധിക്കും. അതിനായി വിന്യസിച്ചിരിക്കുന്ന 500-ലധികം സെന്‍സറുകള്‍ ഇവിടെയുണ്ട്. അതിനാല്‍, മികച്ച ഡിസൈനുകളും ഇന്‍-ഹൌസ് മെഷീനുകളും കാരണം പ്ലാന്റിന് റിജക്ഷന്‍ നിരക്കുകള്‍ കുറവാണ്,” കമ്പനി അറിയിക്കുന്നു.

X
Top