വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

സിയറ്റിന്റെ ത്രൈമാസ ലാഭത്തിൽ വൻ ഇടിവ്

മുംബൈ: കഴിഞ്ഞ രണ്ടാം പാദ ലാഭത്തിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ടയർ നിർമ്മാതാക്കളായ സിയറ്റ് ലിമിറ്റഡ്. 2022 സെപ്തംബർ 30 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം ഒരു വർഷം മുമ്പത്തെ 419.8 ദശലക്ഷം രൂപയിൽ നിന്ന് 81.4 ശതമാനം ഇടിഞ്ഞ് 78.3 ദശലക്ഷം ഇന്ത്യൻ രൂപയായി കുറഞ്ഞു.

ഈ കാലയളവിൽ ഇൻപുട്ട് ചെലവുകൾ ഉയർന്നതിനാലാണ് കമ്പനിയുടെ ലാഭം ഇടിഞ്ഞതെന്ന് സിയറ്റ് ലിമിറ്റഡ് വരുമാന പ്രസ്താവനയിൽ പറഞ്ഞു. അതേസമയം റെഫിനിറ്റിവ് ഡാറ്റ പ്രകാരം കമ്പനിയുടെ ലാഭം 51% ഇടിഞ്ഞ് 207.6 ദശലക്ഷം രൂപയിലെത്തുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള സിയറ്റിന്റെ വരുമാനം ഈ പാദത്തിൽ 18.1 ശതമാനം ഉയർന്ന് 28.94 ബില്യൺ രൂപയായി. കൂടാതെ ഇൻപുട്ട് ചെലവ് 24 ശതമാനം ഉയർന്നതിനാൽ കമ്പനിയുടെ മൊത്തം ചെലവ് 19.3% വർധിച്ച് 28.64 ബില്യൺ രൂപയായി.

ഈ വർഷം ആദ്യം മുതൽ ഉള്ള റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് ടയർ നിർമ്മാണത്തിലെ പ്രധാന ഘടകമായ പെട്രോകെമിക്കലുകളുടെ വില കുത്തനെ ഉയർന്നിരുന്നു. ഇതാണ് ഭൂരിഭാഗം ടയർ നിർമ്മാതാക്കളുടെയും ലാഭക്ഷമതയെ ബാധിച്ചത്.

കഴിഞ്ഞയാഴ്ച ഇൻപുട്ട് ചെലവ് 20.7% ഉയർന്നതിനാൽ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ത്രൈമാസ ലാഭത്തിൽ 23% ഇടിവ് രേഖപ്പെടുത്തിയിരുന്നു.

X
Top