പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളുടെ ഫ്രഞ്ച് ബ്രാന്‍ഡായ സീലിയോയുടെ പുതിയ സ്റ്റാന്‍ഡ്- എലോണ്‍ സ്റ്റോര്‍, എറണാകുളം എംജി റോഡില്‍ രാജാജി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ രണ്ടാമത്തെ സീലിയോ സ്റ്റാന്‍ഡ്- എലോണ്‍ സ്റ്റോറാണിത്. ആദ്യത്തെ സ്റ്റോര്‍ ലുലു മാളിലാണ്.
യൂറോപ്പിലെ റെഡി-റ്റു-വെയര്‍ മെന്‍സ് വെയര്‍ ബ്രാന്‍ഡാണ് സീലിയോ. പുതിയ സ്റ്റോറില്‍, നഗര യുവതയ്ക്കിണങ്ങിയ വസ്ത്രങ്ങളുടെ വിപുലമായ ഒരു ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
എസന്‍ഷ്യല്‍സ്, കാഷ്വല്‍, ഡെനിം, സ്മാര്‍ട്ട് എന്നീ നാലു ഫാഷന്‍ ലൈനുകളില്‍ വസ്ത്രങ്ങള്‍ ലഭ്യമാണ്.
സമകാലിക സ്പ്രിങ്ങ് സമ്മര്‍ ഫാഷന്‍ വസ്ത്രങ്ങള്‍ വിസ്മയിപ്പിക്കുന്ന വിലയ്ക്ക് ലഭിക്കുമെന്നതാണ് സീലിയോയുടെ പ്രത്യേകത. പരമ്പരാഗത വസ്ത്രങ്ങള്‍ മുതല്‍ സ്‌റ്റൈല്‍ തേടുന്ന പുരോഗമന ഉപഭോക്താക്കള്‍ക്കു വരെയുള്ള വസ്ത്രങ്ങളുടെ ഒരു മിശ്രണം തന്നെ ഇവിടെ ഉണ്ട്.
ഇന്ത്യയില്‍ പ്രഥമ സ്റ്റോര്‍ സ്ഥാപിച്ച കാലം മുതല്‍ ബ്രാന്‍ഡിന്റെ വളര്‍ച്ച വലുതാണെന്ന് സീലിയോ ഇന്ത്യ സിഇഒ സത്യന്‍ മൊമായ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വിപണികളില്‍, സീലിയോ ബ്രാന്‍ഡിന് മികച്ച ജനപ്രീതിയാണ് ലഭിക്കുന്നത്.
60 രാജ്യങ്ങളില്‍ 1100 സ്‌റ്റോറുകളാണ് സീലിയോയ്ക്കുള്ളത്.
സീലിയോയുടെ ഓമ്നി ചാനല്‍ റീട്ടെയ്ലിംഗ് വന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 64 സ്റ്റാന്‍ഡ്- എലോണ്‍ സ്റ്റോറുകളാണുള്ളത്. സീലിയോയുടെ സ്വന്തം ഇ-കോം വെബ്സൈറ്റായ www.celio.in എന്ന സൈറ്റിനു പുറമേ, മിന്ത്ര, ടാറ്റാ ക്ലിക്, അജിയോ, ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും ഉല്പന്നങ്ങള്‍ ലഭിക്കും.