Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കരുത്തുകാട്ടാന്‍ സിമന്റ് മേഖല

ന്യൂഡല്‍ഹി: സിമന്റ് മേഖല വരും മാസങ്ങളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് വിദഗ്ധര്‍. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ തുക ചെലവഴിക്കുന്നതും ഊര്‍ജ്ജവിലകള്‍ മയപ്പെട്ടതുമാണ് മേഖലയെ സഹായിക്കുക. സെപ്തംബര്‍ പാദത്തില്‍ കനത്ത മാര്‍ജ്ജിന്‍ നഷ്ടമാണ് സിമന്റ് കമ്പനികള്‍ നേരിട്ടത്.

കനത്ത ഊര്‍ജ്ജവിലകള്‍ ഉത്പാദന ചെലവ് ഉയര്‍ത്തിയതാണ് കാരണം. റഷ്യ-ഉക്രൈന്‍ യുദ്ധം കാരണമാണ് ഊര്‍ജ്ജ ചെലവ് വര്‍ധിച്ചത്.

തെരഞ്ഞെടുപ്പ്
2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 27.2 ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഗ്രാമീണ്‍ പദ്ധതി പ്രകാരമാണ് ഭവന നിര്‍മ്മാണം. ഇതുവരെ 20.6 ദശലക്ഷം വീടുകളുടെ (ലക്ഷ്യത്തിന്റെ 76 ശതമാനം) നിര്‍മ്മാണം പൂര്‍ത്തിയായി

4.2 ദശലക്ഷം വീടുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. പി.എം.എ.വൈഅര്‍ബന്‍ പ്രകാരം, 6.1 ദശലക്ഷം എണ്ണമാണ് താമസയോഗ്യമായത്. (ലക്ഷ്യമിടുന്ന 12 ദശലക്ഷത്തിന്റെ 51 ശതമാനം).

34 ശതമാനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 4.3 ദശലക്ഷം എണ്ണത്തിന്റെ നിര്‍മ്മാണം അനുമതി ലഭ്യമായാല്‍ ആരംഭിക്കുകയും ചെയ്യും. പാര്‍പ്പിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി 28000 കോടി രൂപ കൂടി അനുവദിക്കപ്പെടുമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സെപ്തംബര്‍ മാസ പ്രവര്‍ത്തന ഫലം
രണ്ടാം പാദത്തില്‍ മേഖലയുടെ പ്രവര്‍ത്തന ലാഭം 6 ശതമാനം കുറഞ്ഞ് 9.51 ശതമാനമായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവാണിത്. അറ്റാദായം പാദാടിസ്ഥാനത്തില്‍ 5.7 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 9.5 ശതമാനവും കുറഞ്ഞു.

മൊത്തം ചെലവില്‍ 28 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ അളവ്, സമ്പന്നമായ 10.3 ശതമാനത്തിലെത്തി. ഇന്ത്യ സിമന്റ്‌സ് (39 ശതമാനം ഉയര്‍ന്ന്), അംബുജ സിമന്റ് (40 ശതമാനം വര്‍ദ്ധനവ്) എന്നിവ ഒഴികെയുള്ള സിമന്റ് ഓഹരികള്‍ ജനുവരി മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവില്‍ 12-25 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒക്ടോബര്‍ 1 മുതല്‍ ഇന്നുവരെ, അള്‍ട്രാടെക് സിമന്റ്, അംബുജ, എസിസി, ശ്രീ സിമന്റ്, ജെകെ സിമന്റ്, ഡാല്‍മിയ ഭാരത്, റാംകോ സിമന്റ്‌സ് എന്നിവ ബിഎസ്ഇയില്‍ 10-14 ശതമാനം വരെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യ സിമന്റ് 11 ശതമാനം ഇടിഞ്ഞു.

X
Top