ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പിൽ കേന്ദ്രസർക്കാരിന്റെ വെട്ട്. സാമ്പത്തികവർഷത്തെ അന്ത്യപാദത്തിൽ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചു.

ജനുവരിമുതൽ മാർച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
മൂന്നു സാമ്പത്തികവർഷങ്ങളിൽ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതോടെ ഈ പ്രതീക്ഷയ്ക്കു പ്രഹരമേറ്റു. മാർച്ചിൽ സാമ്പത്തികവർഷം അവസാനിക്കാനിരിക്കേ, പദ്ധതിച്ചെലവിനും മറ്റുമായി വൻതുക കണ്ടെത്തേണ്ടതുണ്ട്.

കൂടാതെ, ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള സാമൂഹികസുരക്ഷാ പദ്ധതികൾക്കും പണം വേണം. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ കടുത്ത സമ്മർദം നേരിടേണ്ടിവരും.
സർക്കാർ ജീവനക്കാരുടെ പി.എഫ്. ഉൾപ്പെടെയാണ് പബ്ലിക് അക്കൗണ്ട്.

2020-21ൽ 12,000 കോടി, 2021-22ൽ 19,000 കോടി, 2022-23ൽ 9600 കോടി എന്നിങ്ങനെയായിരുന്നു പബ്ലിക് അക്കൗണ്ടിലെ തുക. ഈ വർഷങ്ങളിലെ ശരാശരി കണക്കാക്കി കേരളത്തിന്റെ അക്കൗണ്ടിൽ 14,000 കോടി രൂപയുണ്ടായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. അത്രയും തുക കടമെടുപ്പ് പരിധിയിൽ കുറച്ചു.

പബ്ലിക് അക്കൗണ്ടിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ 9600 കോടി പരിഗണിച്ച് നടപ്പുവർഷം 9000 കോടി രൂപ വായ്പയിൽ കുറയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. പക്ഷേ, കേന്ദ്രം 5000 കോടി രൂപ അധികം വെട്ടി.

X
Top