കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്ക് ബിഐഎസ് മുദ്ര നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി കേന്ദ്രസർക്കാർ.

നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി.

ഓഗസ്റ്റ് 1 ന് ഉത്തരവ് പ്രാബല്യത്തിൽ വരും. ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) മാർക്ക് ഇല്ലാതെ ഇവ ഉൽപാദിപ്പിക്കാനോ വിൽക്കാനോ വ്യാപാരം ചെയ്യാനോ ഇറക്കുമതി ചെയ്യാനോ സംഭരിക്കാനോ സാധിക്കില്ല.

X
Top